ന്യൂഡൽഹി : രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും , സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയേയും അപമാനിച്ച് ഉറുദു കവി മുനവർ റാണ . അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി വിധിയെ അപഹാസ്യപ്പെടുത്തും വിധം നിന്ദ്യമായിട്ടായിരുന്നു റാണയുടെ പരാമർശം.
‘ ഇന്ത്യയിൽ ശരീരം വിൽക്കുന്നവർ രഞ്ജൻ ഗോഗോയിയേക്കാൾ നല്ല വില വാങ്ങും. ഒരു കോടതിയ്‌ക്ക് കേവലം ഒരു വിധി മാത്രമേ നൽകാൻ പറ്റൂ , അത് നീതിയല്ല, രാമജന്മഭൂമിയുടെ കാര്യത്തിലെന്നപോലെ. ആ ഭൂമിയിൽ സുപ്രീം കോടതി രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു, അത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് . അത് അംഗീകരിക്കാനാവില്ല . ആ തീരുമാനമെടുത്തവരെ ഇപ്പോൾ രാജ്യസഭാ എംപിയുമാക്കി ‘ ഇത്തരത്തിലായിരുന്നു റാണയുടെ പ്രസ്താവന.
ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിലായിരുന്നു കവി മുൻ ചീഫ് ജസ്റ്റിസിനെതിരെ അങ്ങേയറ്റം നിന്ദ്യമായ പരാമർശങ്ങൾ നടത്തിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പോലും അപമാനിച്ച റാണയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
Comments