ഉപഭോക്താക്കളുടെ ഇടയിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപണികളിൽ ഉണ്ടാവുന്ന മാറ്റങ്ങളും തരംഗങ്ങളും രേഖപ്പെടുത്തുന്ന പ്രൈവറ്റ് സ്ഥാപനം ആണ് നീൽസൺ . ഇവർ പുറപ്പെടുവിക്കുന്ന രേഖകളാണ് വില്പനയുടെ തോത് മനസിലാക്കാൻ പ്രസാധകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് . നീൽസൺ പുറപ്പെടുവിക്കുന്ന പട്ടികയിൽ തങ്ങൾ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഉണ്ടാവുക എന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ് . അതിനാൽ തന്നെ നീൽസൺ പുറപ്പെടുവിച്ചിരിക്കുന്ന പട്ടിക അനുസരിച്ചു വിപണിയിൽ എത്തിയപ്പോൾ മുതൽ മികച്ച വില്പന കാഴ്ച വെക്കുന്ന ചില പുസ്തകങ്ങളുടെ വിവരങ്ങളാണ് ചുവടെ ചേർക്കുന്നത് .
നോൺ ഫിക്ഷൻ ഇനത്തിൽ തുടർച്ചയായി വില്പനയിൽ ഒന്നാമതായി നിൽക്കുന്നത് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ പുസ്തകം ” ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി ” ആണ് . അതെ സമയം ഫിക്ഷൻ ഇനത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അമീഷിന്റെ “ലെജൻഡ് ഓഫ് സുഹൽദേവ് ” ആണ് .
ഫിക്ഷൻ ഇനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സുദീപ് നാഗാർക്കറിന്റെ “എ സെക്കൻഡ് ചാൻസ് ” എന്ന പുസ്തകമാണ് . നോൺ ഫിക്ഷൻ ഇനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ശ്വേതാഭ് ഗംഗ്വാറിന്റെ “ദി റൂഡസ്റ് ബുക്ക് എവർ ” ആണ് .
സവി ശർമ്മയുടെ ” സ്റ്റോറീസ് വി നെവർ ടെൽ ” ആണ് ഫിക്ഷൻ ഇനത്തിൽ മൂന്നാം സ്ഥാനത്തുള്ളത് . ആശിഷ് ബാഗ്രേച്ചയുടെ ” ഡിയർ സ്ട്രെയ്ഞ്ചർ , ഐ നോ ഹൗ യു ഫീൽ ” എന്ന പുസ്തകമാണ് നോൺ ഫിക്ഷൻ ഇനത്തിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് .
അശ്വിൻ സാംഖിയുടെ ” ദി വാൾട് ഓഫ് വിഷ്ണു ” ഫിക്ഷൻ ഇനത്തിലും , വില്യം ടാറിംപ്ലിന്റെ “ദി അനാർക്കി : ദി ഈസ്റ്റ് ഇന്ത്യ കമ്പനി , കോർപ്പറേറ്റ് വയലൻസ് , ആൻഡ് ദി പില്ലെജ് ഓഫ് ആൻ എമ്പയർ ” ആണ് നാലാം സ്ഥാനത്ത് .
ദുർജോയ് ദത്തയുടെ ” വിഷ് ഐ കുഡ് ടെൽ യു ” ഫിക്ഷൻ ഇനത്തിലും , റുജുത ദിവേക്കറിന്റെ “ദി ട്വൽവ് വീക്ക് ഫിറ്റ്നസ് പ്രൊജക്റ്റ് ” നോൺ ഫിക്ഷൻ ഇനത്തിൽ അഞ്ചാം സ്ഥാനത്തുമാണ് നിൽക്കുന്നത് .
















Comments