പണത്തിന് മീതെ പരുന്തും പറക്കുകയില്ല എന്നാണല്ലോ ചൊല്ല്. വായുവും ജലവും വസ്ത്രവും പോലെ പണവും മനുഷ്യന് ആവശ്യമാണ്. ഒരാപത്ത് വരുമ്പോഴും രോഗം വരുമ്പോഴും ചികിത്സിക്കാന്‍ പണം വേണം. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങളും ആപത്തുകളും വരുമ്പോഴും അവരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. എന്നാല്‍ സ്വയം രക്ഷിക്കേണ്ട അവസരത്തില്‍ നാം കരുതിവെച്ച ധനത്തെയും സംരക്ഷിച്ചവരെയും ഉപേക്ഷിക്കേണ്ടി വന്നാല്‍ അതുതന്നെ ചെയ്യണമെന്നാണ് ചാണക്യ നീതി.
ധനസമ്പാദനം എപ്പോഴും നേരായ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കണം. ആ പണം മാത്രമെ നമുക്ക് ആപത്ത് കാലത്ത് ഉപരിക്കുകയുള്ളു. നമ്മുടെ അന്തസ്സും അഭിമാനവും നിലനിര്‍ത്തിക്കൊണ്ട് മാത്രമേ പണം സമ്പാദിക്കാവൂ. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു വ്യക്തി അവരുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. തന്റെ കുടുംബത്തെ സരക്ഷിക്കാന്‍ താന്‍ മാത്രമെ ഉള്ളുവെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. ഈ ചിന്ത തന്റെ സംരക്ഷണയില്‍ ഇരിക്കുന്നവര്‍ക്കും ആപത്തും മാനഹാനിയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും താന്‍ ആപത്തില്‍പ്പെടുകയും സ്വയം സംരക്ഷിക്കേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭമുണ്ടായാല്‍ താന്‍ നാളിത് വരെ സമ്പാദിച്ച സ്വത്തുക്കളെയും തന്റെ സംരക്ഷണയില്‍ ഇരിക്കുന്ന ആളുകളെയം ഉപേക്ഷിക്കേണ്ടി വന്നാല്‍ അപ്രകാരം ചെയ്യുക തന്നെ വേണമെന്നാണ് ഗുരു ചാണക്യന്‍ പറയുന്നത്.
നമ്മുടെ കൈവശം എത്ര പണമുണ്ടെങ്കിലും ചെലവഴിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ വരുമാനത്തിന് അനുസൃതമായ ലളിതമായൊരു ജീവിതശൈലിയായിരുന്നു പഴയ തലമുറയുടേത്. എന്നാല്‍ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാ മൂല്യങ്ങളും നാം നഷ്ടപ്പെടുത്തി. സമ്പത്തിന്റെ ലഭ്യത അദ്ധ്വാനമില്ലാതെ തന്നെ സാധ്യമായി. എല്ലാ മേഖലയിലും ഇന്ന് പണത്തിന്റെ ഒഴുക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും ആഡംബരം ഒഴിവാക്കാന്‍ പറ്റാതായി. നമ്മുടെ കൈയ്യില്‍ വന്ന് ചേരുന്ന പണം ധൂര്‍ത്തടിക്കാതെ ആവശ്യത്തിന് മാത്രം ചെലവഴിച്ച് മിച്ചം വെയ്‌ക്കാന്‍ ശ്രമിക്കേണ്ടതാണ്. നാം ശ്രമിക്കാതെ സ്വയം മിച്ചം വരില്ല എന്ന സത്യം നാം തിരിച്ചറിയണം…
Comments