പ്രാഗ്: യു.എസ്.ഓപ്പണിന് മുന്നോടിയായുള്ള പ്രാഗ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരത്തിന് മുന്നേറ്റം. പുരുഷവിഭാഗം സിംഗിള്‍സില്‍ സുമിത് നാഗലാണ് ക്വാര്‍ട്ടറിലേയ്‌ക്ക് മുന്നേറിയത്. ആറാം സീഡുകാരനായ സുമിത് 127-ാം സീഡായ ജിറി ലെഹേക്കയെയാണ് തോല്‍പ്പിച്ചത്.
5-7,7-6,6-3നാണ് സുമിത് ജിറിയെ തോല്‍പ്പിച്ചത്. മൂന്ന് തവണ ഗ്രാൻസ്ലാം ജേതാവായ സ്റ്റാന്‍ വാവ്‌റിങ്കയെയാണ് സുമിത് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. പ്രാഗിലെ ഡബിള്‍സിലും സുമിത് കളിക്കുന്നുണ്ട്. ദിവിജ് ഷരണ്‍, ശ്രീരാം ബാലാജിയും ഡബിള്‍സില്‍ കളിക്കാനിറങ്ങുന്നുണ്ട്.
















Comments