തിരുവനന്തപുരം : ലൈഫ് മിഷൻ ,സ്വർണ്ണക്കടത്ത് വിവാദങ്ങളിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമവുമായി സിപിഎം .
കേരളത്തിലെ ജനങ്ങളെ കെടുതികളിൽ നിന്ന് രക്ഷിക്കാൻ വന്ന രക്ഷകനാണ് പിണറായി എന്നായിരുന്നു ഇന്ന് നിയമസഭയിൽ എം സ്വരാജ് എം എൽ എ യുടെ പ്രസ്താവന .
‘ ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാൻ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നതെന്ന സ്വരാജിന്റെ പ്രസ്താവന പിണറായിയ്ക്ക് ഇമേജ് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു .
അവിശ്വാസപ്രമേയത്തെ എതിർത്ത് കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു സ്വരാജിന്റെ പുകഴ്ത്തൽ . സർക്കാരിന്റെ കയ്യിൽ കളങ്കമില്ല , ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സപ്ലൈക്കോയിൽ ആവശ്യവസ്തുക്കളുടെ വില കൂട്ടിയിട്ടില്ല , കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നുണ്ട് .അവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുകയാണ് – ഇത്തരത്തിലായിരുന്നു സ്വരാജിന്റെ പ്രസ്താവന .പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയമാണ് വി.ഡി. സതീശന് എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചത് .
Comments