റായ്ഗഡ്: അഞ്ചു നില കെട്ടിടം തകര്‍ന്നു വീണ് രായ്ഗഡില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ ജനവാസ മേഖലയായ മഹദിലാണ് കെട്ടിടം തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 18 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
‘മഹദിലെ കാജല്‍പുരയിലെ കെട്ടിടമാണ് തകര്‍ന്നത്. തിരച്ചില്‍ നടക്കുകയാണ്. പഴയകെട്ടിടമാണ് തകര്‍ന്നുവീണത്. ആകെ രണ്ടു മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്,18 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം’ ജില്ലാ കളക്ടര്‍ നിധിന്‍ ചൗധരി അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഒപ്പം അഗ്നിശമന സേനാ വിഭാഗവും പോലീസും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ആത്യാധുനിക ഉപകരണങ്ങളാണ് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കാന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്ന് ദുരന്തനിവാരണ സേനാ മേധാവി സത്യ പ്രഥാന്‍ അറിയിച്ചു.
















Comments