ഭാരതത്തിന്റെ അഭിമാനമായ ഹിമാലയത്തിൽ ഇന്നും ചുരുളഴിയപ്പെടാത്ത ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. നിഗൂഢതകൾ നിറഞ്ഞ ഹിമാലയ രഹസ്യങ്ങളിലേക്ക്..
സിക്കിമിൽ ഹിമാലയത്തോട് ചേർന്ന് ചൈനയിൽ നിന്നും 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മാർ തടാകം തന്നെയാണ് ഹിമാലയത്തിലെ മനോഹരമായ സ്ഥലം. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന (സമുദ്രനിരപ്പിൽ നിന്ന് 17,800 അടി ഉയരത്തിൽ) തടാകം എന്ന പ്രത്യേകതയും ഈ തടാകത്തിനുണ്ട്.
നിഗൂഢതകൾ ഒളിഞ്ഞിരുക്കുന്ന ഹിമാലയത്തിലെ ഒരു സ്ഥലമാണ് സിദ്ധാശ്രമം എന്നറിയപ്പെടുന്ന ജ്ഞാൻഗഞ്ച്. മറ്റെല്ലാ ഭൂപ്രകൃതികളിൽ നിന്നും വ്യത്യസ്തമായതിനാൽ എല്ലാവർക്കും എത്തിച്ചേരാൻ സാധിക്കാത്ത പ്രദേശമാണ് ഇത്. സിദ്ധന്മാരുടെ കഴിവും തപശക്തികളുമാണ് അവർക്ക് ഇവിടെ താമസിക്കാൻ സഹായിക്കുന്നത്.
ലോകത്തിലെ 23-)മത്തെ വലിയ പർവ്വതും ഭാരതത്തിലെ രണ്ടാമത്തെ വലിയ പർവ്വതവുമായ നന്ദാ ദേവി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പണ്ടൊരിക്കൽ ഈ പർവ്വതനിരയുടെ മുകളിൽ ന്യൂക്ലിയർ സെൻസിങ് ഡിവൈസ് സ്ഥാപിക്കുന്ന പ്രോജക്ട് ഉണ്ടായിരുന്നു. ഉപകരണങ്ങൾ സുരക്ഷിതമായ സ്ഥലത്ത് വെച്ച് മടങ്ങിയ സംഘം തിരിച്ചെത്തിയപ്പോൾ ഉപകരണങ്ങൾ അവർക്ക് കണ്ടെത്താനായില്ല. ഇത് വരെയും അത് എവിടെയാണ് എന്നതിന് ഉത്തരമില്ല. വർഷങ്ങളായി സഞ്ചാരികൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശനമില്ല.
ലോകത്തിലെ ഏറ്റവും ശുദ്ധരായ ആര്യന്മാർ തങ്ങൾ ആണെന്ന് എന്ന് സ്വയം വിശ്വസിക്കുന്ന ബ്രോക്പ വിഭാഗക്കാർ താമസിക്കുന്ന പ്രദേശമാണ് ബ്രോക്പ. യഥാർത്ഥ ആര്യന്മാരുടെ പിൻഗാമികളാണെന്ന് വിശ്വസിക്കുന്ന ഇവർ സമുദ്രനിരപ്പിൽ നിന്നും മൂവായിരം മീറ്റർ ഉയരത്തിലാണ് താമസം. ദാ, ഹാനു, ദാർച്ചിക്, ഗാർകോൺ എന്നീ നാലു ഗ്രാമങ്ങളിലായാണ് ഇവർ താമസിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകമാണ് മറ്റൊരു നിഗൂഢത. മഞ്ഞുരുകുമ്പോൾ അസ്ഥികളും ആഭരണങ്ങളും കാണാൻ സാധിക്കും. ഇതിനെ സംബന്ധിച്ച് നിരവധി കഥകൾ നിലനിൽക്കുന്നുണ്ട്.
ആത്മീയ എനർജിയുടെ കേന്ദ്രമായി എല്ലാവരും കണക്കാക്കുന്ന ഒന്നാണ് ഓം പർവ്വതം.
സമുദ്രനിരപ്പിൽ നിന്നും 21000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൈലാസം. ശിവഭഗവാന്റെ വാസസ്ഥലം ആണിത്. ഇവിടെ സ്ഥാനചലനം സംഭവിക്കാറുണ്ട് എന്ന് പറയപ്പെടുന്നു. ഓരോ തവണ ആളുകൾ കയറുമ്പോഴും ഉയരത്തിലും സ്ഥാനത്തിലും വ്യതിയാനം സംഭവിക്കാറുണ്ട് എന്നും പറയുന്നു.
Comments