2020 ഹോണ്ട ജാസിനായുള്ള ബുക്കിംഗ് ആഴ്ചകൾക്ക് മുന്നേ തന്നെ ആരംഭിച്ചുകഴിഞ്ഞു. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഹോണ്ടയ്‌ക്ക് മികച്ച വിൽപ്പന ലഭിച്ചെങ്കിലും അടുത്തിടെയായി ഗ്രാഫ് താഴോട്ട് നീങ്ങുകയായിരുന്നു. തുടർന്നാണ് പുതിയ പതിപ്പിനെ അവതരിപ്പിക്കാനും നഷ്ടപ്പെട്ടുപോയ പ്രതാപത്തെ തിരിച്ച് പിടിക്കാനും കമ്പനി തീരുമാനിക്കുന്നത്. ഹോണ്ട ഡീലർഷിപ്പുകൾ വഴി 21000 രൂപ നൽകുന്നതിലൂടെ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം ആവരണത്തോടെയുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, എൽഇഡി ഫോഗ് ലാമ്പ്, പുനർരൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകൾ എന്നിവയാണ് ജാസിന്റെ മുൻവശത്തെ മനോഹരമാക്കിയിരിക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലും കാണപ്പെടുന്ന ക്രൂയിസ് കൺട്രോളും വൺ ടച്ച് ഇലക്ട്രിക് സൺ റൂഫും പുതിയ ജാസ് മോഡലിലും കാണാൻ സാധിക്കും. കൂടാതെ സിവിടി, സ്മാർട്ട് എൻട്രി എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ മാനുവൽ എന്നിവയും ജാസിന്റെ പുതിയ പതിപ്പിന്റെ പ്രത്യേകതകൾ ആണ്. ബിസി VI ലേക്ക് നവീകരിച്ച 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനിലാണ് ഇത്തവണ വാഹനം എത്തുന്നത്. 90bhp പെട്രോൾ എഞ്ചിൻ കരുത്തിൽ എത്തുന്ന വാഹനത്തിന്റെ മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. വാഹനത്തിന്റെ വിലയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇത് വരെയും ലഭ്യമായിട്ടില്ല. 7.5 ലക്ഷം – 9 ലക്ഷം രൂപയാണ് ഉദ്ദേശ വില.
ഫെയ്സ്‌ലിഫ്റ്റ് ചെയ്ത പതിപ്പിനൊപ്പം ഹോണ്ട മാജിക് സീറ്റുകൾ ഉണ്ടായിരിക്കില്ല.
2019ൽ ടോക്കിയോയിൽ നടന്ന മോട്ടോർ ഷോയിലാണ് ഹോണ്ട 2020 ജാസ് മോഡൽ അവതരിപ്പിച്ചത്.മാരുതി സുസുക്കി, ബലേനോ, ഹ്യുണ്ടായ് എലൈറ്റ് ഐ20, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയായിരിക്കും 2020 ഹോണ്ട ജാസിന്റെ എതിരാളികൾ.
ഹോണ്ടയുടെ പുതിയ പതിപ്പ് വിപണിയിൽ എത്തുമ്പോൾ പ്രതീക്ഷകളേറെ നിർമ്മാതാക്കൾക്കും ജനങ്ങൾക്കും.
Comments