വനദുർഗ്ഗ സങ്കല്പമുള്ള ചക്കുളത്തുകാവ് ദേവീ ക്ഷേത്രം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

വനദുർഗ്ഗ സങ്കല്പമുള്ള ചക്കുളത്തുകാവ് ദേവീ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:15 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറം എന്ന് പറയുന്ന പ്രദേശത്താണ്  കീർത്തികേട്ട ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . എട്ട് കൈകളോട് കൂടിയ വനദുർഗ്ഗയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ . മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചക്കുളത്തമ്മയെ കാണാൻ ജാതി – മത വ്യത്യാസമില്ലാതെ ഭക്തർ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകി എത്തുന്നു . സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമായ ചക്കുളത്തമ്മയെ മനസ്സിൽ സൂക്ഷിക്കുന്ന ഭക്തർക്ക് മനഃശ്ശാന്തിയും , സുഖവും , സന്തോഷവും സുനിശ്ചിതമാണ് . ഈ ക്ഷേത്രത്തിൽ അമ്മക്കൊപ്പം ഉപദേവതകളായി ശിവൻ , വിഷ്ണു , ഗണപതി , ശാസ്താവ് , നവഗ്രഹങ്ങൾ , സുബ്രമണ്യൻ , ഹനുമാൻ , യക്ഷിയമ്മ എന്നിവരും കുടികൊള്ളുന്നു .

മൂവായിരം വർഷത്തിന് മേൽ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരുകാലത്ത് സർപ്പങ്ങളും , വന്യ മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്ന കൊടുംകാടായിരുന്നു . ഒരിക്കൽ ഒരു വേടൻ തന്റെ ഭാര്യയും മക്കളുമായി ഈ കാട്ടിൽ വിറക് ശേഖരിക്കാൻ എത്തുകയുണ്ടായി . കാട്ടിലൂടെ നടക്കുന്നതിനിടയിൽ ഒരു സർപ്പം അവർക്കു നേരെ ചീറിയടുക്കുകയും വേടൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന മഴുവെടുത്തു സർപ്പത്തിന് നേരെ വീശുകയും ചെയ്തു . എന്ത് കാരണത്താലോ മഴു കൊള്ളാതെ സർപ്പം അപ്രത്യക്ഷമാവുകയും ചെയ്തു .

ഒരിക്കൽ ഉപദ്രവിച്ച സർപ്പത്തെ വെറുതെ വിടുന്നത് ആപത്താണ് എന്നറിയാവുന്ന വേടൻ എങ്ങിനെയും സർപ്പത്തെ കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെ കാടിനുള്ളിലൂടെ കുറെ ദൂരം നടന്നു. ഒടുവിൽ അയാൾ ഒരു ചിതൽപുറ്റിൽ സർപ്പം ചുറ്റി പിണഞ്ഞു കിടക്കുന്നത് കാണുകയും , അത് താൻ തേടി നടന്ന സർപ്പം തന്നെയാണ് എന്ന് മനസിലാക്കുകയും ചെയ്തു . എങ്ങിനെയും ആ സർപ്പത്തെ കൊല്ലണം എന്നുദ്ദേശത്തോടെ അയാൾ മഴു ആഞ്ഞു വീശി . എന്നാൽ ഒരു പ്രാവശ്യം പോലും അത് സർപ്പത്തിന് മേൽ പതിഞ്ഞില്ല മാത്രവുമല്ല ചിതല്പുറ്റു പൊട്ടി അതിൽ നിന്ന് വെള്ളം, നെല്ല് , അരി , ദർഭ എന്നിവ പ്രവഹിക്കുവാനും തുടങ്ങി. . ഇത്രയും സമയമായപ്പോഴേക്കും അയാളുടെ ഭാര്യയും കുട്ടികളും വേടന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു .

ചിതൽപുറ്റിൽ നിന്ന് വരുന്ന കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിരുന്ന അവരുടെ മുന്നിൽ ഒരു സന്യാസി ശ്രേഷ്ഠൻ പ്രത്യക്ഷനായി. ഈ ചിതൽപുറ്റിനുള്ളിൽ ആദിപരാശക്തിയുടെ വനദുർഗ്ഗ സങ്കല്പത്തിൽ ഉള്ള ശിലയുണ്ടെന്നും , പുറ്റ് പൊട്ടിച്ചു ശില പുറത്തെടുത്തു വേണ്ട പൂജാദി കർമ്മങ്ങൾ ഒക്കെ ചെയ്യണം എന്നും അരുളി ചെയ്തു. സന്യാസി ശ്രേഷ്ഠൻ തന്നെ ചിതല്പുറ്റു പൊട്ടിച്ചു ദേവിയുടെ ശില പുറത്തെടുക്കുകയും ഉടൻ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു . വേടൻ കാട്ടിൽ നിന്ന് പൂവും മറ്റും കൊണ്ട് വന്നു ദേവിക്ക് അർച്ചന നടത്തുകയും ചെയ്തു . അന്ന് രാത്രി വേടൻ കണ്ട സ്വപ്നത്തിൽ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട സന്യാസി നാരദനാണെന്ന് വെളിപ്പെട്ടു .

പിറ്റേന്ന് പുലർച്ചയായപ്പോഴേക്കും ധാരാളം ആളുകൾ അവിടേക്ക് എത്തിച്ചേരുകയും ദേവിക്ക് അർച്ചനകളും മറ്റും നടത്തുവാനും തുടങ്ങി . ആത്മീയ അന്തരീക്ഷം നിലനിന്ന ആ പ്രദേശത്ത് ശരിയായ മാതൃകയിൽ ഉള്ള ക്ഷേത്രം നിർമ്മിച്ചത് പട്ടമന ഇല്ലത്തെ നമ്പൂതിരിമാരാണ് . പട്ടമന ഇല്ലം സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് . ഇന്നും ഭക്തിയോടെ അവർ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തു പോരുന്നു .

കുട്ടികളെ വളരെയധികം പ്രിയമാണ് ചക്കുളത്തമ്മക്ക് , അതിനാൽ തന്നെ കുട്ടികളുമായിട്ടാണ് ഭക്തർ മിക്കവാറും അമ്മയെ വണങ്ങാൻ എത്തുന്നത് . വിളിച്ചാൽ വിളികേൾക്കുന്ന ആദിപരാശക്തിയായ ചക്കുളത്തുകാവിലമ്മയുടെ തിരുമുറ്റം പലതരത്തിലുള്ള മഹാത്ഭുതങ്ങൾക്കും സാക്ഷിയാണ് .

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് ചക്കുളത്തുകാവിൽ പൊങ്കാല നടത്തപ്പെടുന്നത് . ലക്ഷകണക്കിന് സ്ത്രീജനങ്ങൾ ആണ് ഇവിടെ അമ്മക്ക് പൊങ്കാല സമർപ്പിക്കുവാൻ എത്തുന്നത് . എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച ചക്കുളത്തുകാവിൽ വിശേഷപ്പെട്ട ദിനമായതിനാൽ അന്ന് ധാരാളം ഭക്ത ജനങ്ങൾ അമ്മയെ കാണുവാനായി തിരുമുൻപിൽ എത്തുന്നു . നാരീപൂജ , കളമെഴുത്തും പാട്ടും , പന്ത്രണ്ട് നോയമ്പ് മഹോത്സവം എന്നിവ ചക്കുളത്തുകാവിലെ പ്രധാന ചടങ്ങുകളിൽ ചിലതാണ് .

Tags: kerala templesTemples in Kerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies