ച്യൂയിംഗം വായിലിട്ട് ചവച്ചും വീര്‍പ്പിച്ചും നടക്കാത്തതായി ആരുമില്ല. മധുരം പോയാലും പിന്നെയും നമ്മള്‍ അത് വായിലിട്ട് ചവച്ച് കൊണ്ടിരിക്കും. അധിക നേരം ഇത് വായിലിട്ട് ചവയ്‌ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമായി ബാധിക്കും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ അതിനു പുറമേ ച്യൂയിംഗം വായിലിട്ട് ചവച്ചയ്‌ക്കുന്നത് നമ്മുടെ ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നു എന്ന് നമ്മൾ ആരും തന്നെ കേള്‍ക്കാന്‍ ഇടയില്ല. ച്യൂയിംഗം ഫിസിയോളജിക്കല്‍ ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് മെച്ചപ്പെട്ട ശ്രദ്ധ, പഠനം, മെമ്മറി, എന്നിവയ്‌ക്ക് കാരണമാകുന്നു.
അതിനു പുറമെ കോര്‍ട്ടിസോള്‍ പോലെയുളള സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്‌ക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുകയും മാനസിക പ്രവര്‍ത്തനങ്ങളും പ്രകടനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ ഗ്ലൂക്കോസിന്റെ ലഭ്യതയ്‌ക്കു കാരണമാവുകയും ചെയ്യുന്നു. പരീക്ഷ എഴുതുന്നതിന്റെ തൊട്ടു മുന്‍പ് അവസാന നിമിഷങ്ങളിലെ വായനയ്‌ക്കിടയില്‍ കുട്ടികള്‍ ച്യൂയിംഗം ചവയ്‌ക്കുന്നത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കാനും പല്ല് നശിക്കുന്നത് ഒരു പരിധിവരെ തടയാനും, പല്ലുകള്‍ വൃത്തിയാക്കാനും, വെളുപ്പിക്കാനും വായ്‌നാറ്റം, കുറയ്‌ക്കാനും ച്യൂയിംഗം ചവയ്‌ക്കുന്നത് സഹായകമാകുന്നു. ഇതിനു പുറമെയായി മധുര പലഹാരങ്ങളോടുള്ള അമിത താല്‍പര്യം കുറയ്‌ക്കാനും ദഹനത്തിനും ശരീരത്തില്‍ കൂടുതലായി കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു.
കൊഴുപ്പ് കുറയുന്നതു മൂലം ശരീരഭാരം കുറയുന്നു. ഇനി ച്യൂയിംഗം ചവച്ച് തുപ്പുന്നത് വെറുതെ അല്ല ഇത് നമ്മുടെ ബുദ്ധിശക്തിയെ മെച്ചപ്പെടുത്താൻ കൂടിയാണ്.
















Comments