സൈനികരുടെ കരുത്തായ പഴവങ്ങാടി ഗണപതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

സൈനികരുടെ കരുത്തായ പഴവങ്ങാടി ഗണപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 04:00 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നായ പഴവങ്ങാടി ഗണപതി ക്ഷേത്രം , തലസ്ഥാനനഗരിയായ തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ക്ഷേത്രമാണ് . ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അല്പം വടക്കോട്ടു മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . വലതുകാൽ മടക്കി വെച്ച് , വലത്തോട്ട് തുമ്പികൈ നീട്ടി പീഠത്തിലിരിക്കുന്ന ഗണപതി ഭഗവാന്റെ ബാല ഗണപതി സങ്കല്പമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ . ചതുർബാഹുവായ ഗണപതി രൂപത്തിൽ ,പിന്നിലുള്ള വലതുകൈയിലെ മഴുവും , ഇടതു കയ്യിൽ കയറും , മുന്നിലുള്ള ഇടതുകൈയിൽ മോദകവുമാണ് ഉള്ളത് . മുന്നിലെ വലത് കൈ അഭയമുദ്രാങ്കിതമാണ് . ഉപദേവതകളായി അയ്യപ്പൻ , ദുർഗ്ഗാദേവി , നാഗങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു .

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ഐതിഹ്യം തിരുവിതാംകൂർ സൈന്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു . തിരുവനന്തപുരം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ ദേശത്തിന്റെ തലസ്ഥാനം പദ്മനാഭപുരം ആയിരുന്നു . അവിടെ വെച്ചാണ് തിരുവിതാംകൂർ കരസേന രൂപം കൊണ്ടത് . ഒരിക്കൽ കരസേനയിൽ അംഗമായിരുന്ന ഒരു സൈനികൻ കുളിച്ചു കൊണ്ടിരുന്ന കുളത്തിൽ നിന്ന് ഒരു ഗണപതി വിഗ്രഹം ലഭിക്കുകയും , അദ്ദേഹവും മറ്റ് സൈനികരും ചേർന്ന് വിഗ്രഹത്തെ ആരാധിക്കുവാനും തുടങ്ങി . പിന്നീടാണ് അവർ ആരാധിക്കുന്ന ഗണപതി ഭഗവാന് ഒരു ക്ഷേത്രം പണിയണം എന്ന തോന്നലുണ്ടായതും , പഴവങ്ങാടിയിൽ അവർ ആരാധിച്ചു പോന്നിരുന്ന വിഗ്രഹം പ്രതിഷ്ഠിച്ചു കൊണ്ട് ക്ഷേത്രം പണിയുകയും ചെയ്തത് . ഇന്നും ക്ഷേത്രത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നത് ഇന്ത്യൻ കരസേനയുടെ ഭാഗമായ മദ്രാസ് റെജിമെൻറ് ആണ് .

പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയുടെ മുഖമുദ്രയായിട്ടാണ് . ദിനവും നിരവധി ഭക്തരാണ് , സകല വിഘ്‌നങ്ങളും നീക്കം ചെയ്യുന്ന ഗണപതി ഭഗവാന് നാളികേരം ഉടക്കാൻ എത്തുന്നത് . അത്രയധികം വലിപ്പമില്ലാത്ത ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം . ദൂരെ നിന്ന് നോക്കിയാൽ പോലും ഗണപതി ഭഗവാന്റെ മനോഹരരൂപം ദർശിക്കാൻ സാധ്യമാണ് . 2019 ൽ പൂർണ്ണമായും കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിൽ പുനർനിർമ്മിച്ച ക്ഷേത്രത്തിന്റെ വിവിധ സ്ഥലങ്ങളിലായി മുപ്പത്തിരണ്ടിൽ പരം ഗണപതി രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട് .

മറ്റെല്ലാ ഗണപതി ക്ഷേത്രങ്ങളെയും പോലെ വിനായക ചതുർത്ഥിയാണ് ഇവിടെയും കെങ്കേമമായി കൊണ്ടാടപ്പെടുന്ന മഹോത്സവം .

 

Tags: Ganapathy TempleTemplesTemples in KeralaFamous Temples
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies