'മഞ്ഞപല്ലിനും'‌ പ്രതിവിധിയുണ്ടേ...!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

‘മഞ്ഞപല്ലിനും’‌ പ്രതിവിധിയുണ്ടേ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:25 pm IST
FacebookTwitterWhatsAppTelegram

ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ വായ് തുറന്ന് ചിരിച്ചാൽ പല്ല് പുറത്തു കാണുമെന്നുള്ള ഭീതി മിക്കവർക്കുമുണ്ട്. മറ്റൊന്നുമല്ല പല്ലിലെ കറ തന്നെയാണ് ഇവരുടെ പ്രധാന പ്രശ്‌നം. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക.

ക്ലിനിക്കിൽ ചെന്നാൽ ഡെന്റൽ വിദഗ്ധർ പല്ല് ‘ക്ലീൻഅപ്പ്’ ചെയ്തു തരും. എന്നാൽ ഒരുവട്ടം പല്ലു മുഴുവൻ ഒന്ന് ക്ലീനപ്പ് ചെയ്തു കിട്ടണമെങ്കിൽ പോലും ഒരുപാട് കാശുചെലവുള്ള കാര്യമാണ്. അതിനാൽ ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധി എന്ന് വിചാരിക്കുന്നവര്‍ ഒന്നറിയുക. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനാകും…….എന്താണെന്നുനോക്കാം..

  • വെളുത്തുള്ളിയും ഉപ്പും ചതച്ച്‌ ഉരസുന്നത് പല്ലിലെ കറകള്‍ നീക്കും. വെളുത്തുള്ളിയും ഉപ്പും സ്വാഭാവികമായി ബാക്ടീരിയകളെ നശിപ്പിയ്‌ക്കാന്‍ കഴിവുള്ളവയാണ്.
  • എള്ള് അല്‍പം വായിലിട്ടു കടിച്ചു ചവയ്‌ക്കുക. അല്‍പം കഴിയുമ്പോൾ കഴുകിക്കളയാം. പിന്നീട് അല്‍പം കഴിഞ്ഞാല്‍ പല്ല് സാധാരണ രീതിയില്‍ കഴുകുകയും ചെയ്യാം. മഞ്ഞപ്പല്ല് മാത്രമല്ല പല്ലിലെ കറയേയും ഇല്ലാതാക്കുന്നു.
  • പല്ലുകളിലെ കറ പോക്കാന്‍ ഉമിക്കരിയേക്കാള്‍ മികച്ചതായി മറ്റൊന്നില്ലെന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. ഉമിക്കരി നന്നായി പൊടിച്ച് തള്ള വിരല്‍ കൊണ്ട് പല്ല് അമര്‍ത്തി തേക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ലുകള്‍ക്ക് തിളക്കം വര്‍ധിക്കും.
  • കടുകെണ്ണ ആരോഗ്യത്തിനും പാചകത്തിനും മാത്രമല്ല ഗുണകരം. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. പല്ലിലെ കറ പോവാന്‍ കടുകെണ്ണയില്‍ അല്‍പം ഉപ്പ് പൊടി മിക്‌സ് ചെയ്ത് പല്ല് തേക്കുക. ഇത് ദിവസവും രണ്ട് നേരം ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാവും.
  • ഉണക്ക നെല്ലിക്ക കരിച്ചെടുത്ത് അതില്‍ ഉപ്പ്‌ ചേർക്കുക. അതില്‍ പഴുത്ത മാവിന്റെ ഇല ചുരുട്ടി മുക്കി പല്ല് തേയ്‌ക്കുക. വൈകാതെ തന്നെ നിങ്ങളുടെ പല്ലില്‍ മാറ്റം കണ്ടു തുടങ്ങും.
  • നാരങ്ങ നീരില്‍ ഉള്ള സിട്രിക് ആസിഡ് ആണ് പല്ലിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നത്. പല്ലിലെ കറ പൂര്‍ണമായും മാറാന്‍ ചെറുനാരങ്ങ നീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് തേച്ചാല്‍ മതി. ഇത് ദിവസത്തില്‍ ഒരു നേരം ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും.
  • ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15, 20 മിനിറ്റ് വായില്‍ വെക്കുക. ഇത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനാകും.
  • ദിവസവും ആപ്പിള്‍ കഴിയ്‌ക്കുന്നത് പല്ലിലെ കറകള്‍ നീങ്ങാനും നിറം ലഭിയ്‌ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. അതുകൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ആപ്പിള്‍ സ്ഥിരമാക്കുക.
  • കറ്റാര്‍ വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്‌സ് ചെയ്യണം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നു.
  • മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗത്തും നന്നായി തേക്കുക. നിങ്ങളുടെ പല്ലില്‍ വൈകാതെ തന്നെ മാറ്റം പ്രതീക്ഷിക്കാം.
  • ബേക്കിംഗ് സോഡ കൊണ്ട് പല്ലിലെ കറയെ ആഴത്തില്‍ വൃത്തിയാക്കാം. എന്നും രാവിലെ ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
  • പല്ലിലെ കറ കളയാനും പല്ല് പൂര്‍ണമായും വൃത്തിയാവാനും സോഫ്റ്റ് ആയ ബ്രഷ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇത് പല്ലിന്റെ വിടവിലേക്ക് ഇറങ്ങിച്ചെന്ന് പല വിധത്തില്‍ വൃത്തിയാക്കുന്നു.
  • പല്ലിലെ ഏത് കേടിനേയും കറയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പ് ഉപയോഗിക്കുന്നത് പല്ലിലെ കറക്ക് എന്നന്നേക്കുമായി മോചനം നല്‍കുന്നു. പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതിനും ആര്യവേപ്പിന് കഴിയുന്നു.
  • അത്തിപ്പഴം കഴിക്കുന്നതും പല്ല് ക്ലീന്‍ ആവുന്നതിനും പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് ഉറപ്പ് നല്‍കുന്നതിനും സഹായിക്കുന്നു.
  • ഓറഞ്ച് തൊലി കൊണ്ട് പല്ല് തേക്കുന്നതും പല്ലിലെ കറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.
  • സ്‌ട്രോബെറി കൊണ്ടും പല്ലിലെ കറയെ നമുക്ക് ഇല്ലാതാക്കാം. അതിനായി ബേക്കിംഗ് സോഡയും സ്‌ട്രോബെറിയും കൊണ്ട് പല്ല് തേക്കാവുന്നതാണ്. എന്നും രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ശീലം ഉണ്ടാക്കിയെടുക്കുക.
  • രണ്ട് നേരവും പല്ല് തേക്കാനായി ശ്രമിക്കുക. ഇത് പല്ലില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും ഇല്ലാതാക്കാനും പല്ലിന് വൃത്തി നല്‍കുന്നതിനും സഹായിക്കുന്നു.
Tags: teethteeth_careHealth
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies