മഴക്കാലം എത്തുന്നതോടെ ഒച്ചുകളും നിറഞ്ഞു തുടങ്ങുന്നു. തൊടിയിലും പറമ്പിലുമായി നിറഞ്ഞു കിടക്കുന്ന ഇവ പതിയെ വീട്ടിനുള്ളിലേക്ക് കയറി തുടങ്ങും. എത്ര ശ്രമിച്ചാലും ഇതിന്റെ ശല്യം മുഴുവനായി ഒഴിവാക്കാനാവില്ല. ഇതിനെ തുരത്താനായി ഉപ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ അത് താല്‍കാലിക ആശ്വാസമാണ്. അപ്പോള്‍ പോകുമെങ്കിലും അവ വീണ്ടും വരും. അടുക്കളയില്‍ എത്തുന്ന ഒച്ച് ആഹാര പദാര്‍ത്ഥങ്ങളില്‍ എത്തുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പലതരം ഒച്ചുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ ഒച്ചുകളാണ് അതില്‍ കൂടുതല്‍ അപകടകാരികള്‍. ഇവ പച്ചക്കറി തോട്ടങ്ങളിലും മറ്റും കൂടുതലായി പറ്റിപ്പിടിച്ചു കാണുന്ന ഒരു വിഭാഗമാണ്.
പകല്‍ സമയങ്ങളില്‍ മണ്ണിനടിയിലോ മറ്റോ പോയി ഒളിച്ചിരിക്കുകയും രാത്രി സമയങ്ങളില്‍ ഇത് പുറത്തിറങ്ങുകയും ചെയ്യുന്നു. അതിന്റെ അകത്തു നിന്ന് വരുന്ന ചിലയിനം വിരകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഇത് രക്തം വഴി തലച്ചോറിലേക്ക് എത്തുകയും അതിലൂടെ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കുട്ടികളെയാാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. സാധാരണ രീതിയിലുള്ള ഒച്ചുകളിലും വിരകള്‍ ഉണ്ടാവും അതുകൊണ്ടു തന്നെ അവയെ കുട്ടികള്‍ കയ്യില്‍ എടുക്കുന്നതും അവ ആഹാരപദാര്‍ത്ഥങ്ങളില്‍ കയറിപ്പറ്റുന്നതും ശ്രദ്ധിക്കണം. അതില്‍ നിന്നുളള ശ്രവത്തില്‍ നിന്നും പലതരത്തിലുള്ള വിരകളാണ് പുറത്തു വരുന്നത്.
ചെറിയ കുട്ടികള്‍ ഒച്ചിനെ കയ്യിലെടുക്കുന്നു. കുട്ടികളുടെ കൈയ്യില്‍ അതിന്റെ ശരീരത്തില്‍ നിന്നുളള കൊഴുപ്പ് പറ്റുകയും അവര്‍ ആ കൈ വായിലിടുന്നതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളിലെ അസ്വസ്ഥതയ്‌ക്ക് കാരണം ഇതാണെന്ന് നാം അറിയുന്നില്ല. അതുപോലെ തന്നെയാണ് പച്ചക്കറി തോട്ടങ്ങളിലും. രാത്രിസമയങ്ങളില്‍ പച്ചക്കറിയുടെ മുകളിലൂടെയാണ് ഒച്ചിന്റെ സഞ്ചാരം. എന്നാല്‍ രാവിലെ നമ്മള്‍ നോക്കുമ്പോള്‍ അതിന് മുകളില്‍ ഒച്ചിനെ കാണുകയില്ല. അതുകൊണ്ടു തന്നെ ജൈവ പച്ചക്കറികള്‍ ആണെങ്കിലും അവര്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കാണുമ്പോള്‍ നാം വളരെ നിസ്സാരമായാണ് ഒച്ചിനെ കാണുന്നത്. എന്നാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു അപകടകാരി തന്നെയാണ് ഒച്ച്.
















Comments