ഡിസ്നി + ഹോട്ട്സ്റ്റാറിലെ ആഗസ്റ്റ് 2020ലെ മികച്ച സിനിമകൾ

Published by
ജനം വെബ്‌ഡെസ്ക്

മാർവൽ സൂപ്പർഹീറോകൾ, ലൂക്കാസ്ഫിലിമിന്റെ സ്റ്റാർ വാർസ്, ഡിസ്നി ആനിമേഷൻ, പിക്സാർ എന്നിവയുൾപ്പെടെ ഡിസ്നിയുടെ ഹോളിവുഡ് സ്റ്റുഡിയോകളുടെ കരുത്തിൽ നിന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാറിലെ ഏറ്റവും മികച്ച സിനിമകൾ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത് .  പ്രേക്ഷകർ ഇഷ്ടപെടുന്ന ഒരുപിടി നല്ല സിനിമകൾ ഇവരുടെ പട്ടികയിലും ഉണ്ട് .

ആക്ഷനും സാഹസികതയും നിറഞ്ഞ 2012 ൽ ഇറങ്ങിയ ദി അവേഞ്ചേഴ്‌സ് ആണ് ആക്ഷൻ പട്ടികയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് .

അനിമേഷൻ പട്ടികയിൽ പ്രേക്ഷകർ ആഗസ്റ്റ് മാസത്തിൽ ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ഏറ്റവും അധികം കണ്ടിരിക്കുന്നത് അലാദീൻ ആണ് .  കൂടാതെ ദി ലയൺ കിങ്ങും ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രത്തിൽ ഉൾപ്പെടുന്നു .

ബയോപിക് ചിത്രങ്ങളുടെ പട്ടികയിൽ നിരവധി ചിത്രങ്ങൾക്കൊപ്പം ശ്രദ്ധ നേടിയ ഇന്ത്യൻ ചലച്ചിത്രമാണ് “നീരജ ” . ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായ അശോക ചക്രം നൽകി ദേശം ആദരിച്ച നീരജ എന്ന അയർഹോസ്റ്റസ്സിന്റെ ചിത്രമാണ് നീരജ . 1986 ൽ തീവ്രവാദികളാൽ റാഞ്ചപ്പെട്ട വിമാനത്തിലെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതിന് ശേഷം മരണം വരിച്ച ധീര വനിതയായിരുന്നു ഇരുപത്തിരണ്ടുകാരിയായിരുന്ന നീരജ .

കോമഡി ചിത്രങ്ങളിൽ ലോകമെമ്പാടും ഉള്ള പല ഭാഷയിൽ ഉള്ള ചിത്രങ്ങളിൽ , മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ വിരിഞ്ഞ ജനപ്രിയ സിനിമകളിൽ ഒന്നായ ചിത്രവും , ഇന്നത്തെ രാഷ്‌ട്രീയ പശ്ചാത്തലം വർഷങ്ങൾക്ക് മുൻപേ ശ്രീനിവാസൻ ജനങ്ങളിലേക്ക് എത്തിച്ച സന്ദേശം എന്ന സിനിമയും ഉൾപ്പെടുന്നു .

ഫാന്റസി ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നത് ജംഗിൾ ബുക്ക് , പൈറേറ്റ്സ് ഓഫ് ദി കരിബീയൻ എന്നിവയാണ് .

ചരിത്ര സിനിമകളിൽ മലയാള ചലച്ചിത്രങ്ങൾ ആയ കാലാപാനി , പത്തേമാരി എന്നിവയും , ഹിന്ദിയിലെ ക്ലാസിക് സിനിമകളിൽ ഒന്നായ മുഗൾ – ഇ – ആസാം എന്ന ചലച്ചിത്രവും ഉൾപ്പെടുന്നു .

ഹൊറർ ചിത്രങ്ങളിൽ മലയാള ചലച്ചിത്രമായ മണിച്ചിത്രത്താഴാണ് മുന്നിൽ നിൽക്കുന്നത് . റൊമാന്റിക് ഹാസ്യ ചിത്രങ്ങളിൽ ബാംഗ്ലൂർ ഡേയ്സും , റൊമാന്റിക് ചിത്രങ്ങളിൽ പ്രേമം, തൂവാനത്തുമ്പികൾ , ടൈറ്റാനിക് എന്നിവയും മുന്നിൽ നിൽക്കുന്നു .

Share
Leave a Comment