ന്യൂഡല്‍ഹി: രാജ്യത്തെ തപാല്‍ മേഖലയിലെ ബാങ്കില്‍ 2.48 കോടി ഗുണഭോക്താക്കള്‍. പോസ്റ്റല്‍ സംവിധാനത്തിലൂടെ പണമിടപാടുകള്‍ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ബാങ്കിംഗ് സേവനത്തിനായി അക്കൗണ്ടുകള്‍ തുടങ്ങിവരുടെ എണ്ണമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ഗ്രാമീണമേഖലകളിലെ ഉള്‍നാടുകളില്‍പോലും സേവനം ലഭ്യമാക്കി വന്‍ തരംഗമാണ് പോസ്റ്റല്‍ ബാങ്കുകള്‍ വഴി സൃഷ്ടിക്കപ്പെട്ടതെന്നും കേന്ദ്ര തപാല്‍ വകുപ്പറിയിച്ചു.
പോസ്റ്റല്‍ സംവിധാനം നേരിട്ടും അല്ലാതേയും ഉപയോഗിച്ചവരുടെ എണ്ണം കഴിഞ്ഞ മെയ് മാസത്തില്‍ 5.42 കോടിയിലെത്തി. ഇത്രയും ഇടപാടുകള്‍ വഴി 74 കോടി രൂപയുടെ വിനിമയമാണ് നടന്നിരിക്കുന്നത്. ഏറ്റവും അധികം തുക കൈമാറ്റം ചെയ്യപ്പെട്ടത് ജൂണ്‍ മാസം 8-ാം തീയതിയാണ്. ശരാശരി ഒരു ദിവസം 1.46 ലക്ഷം ജനങ്ങളിലൂടെ 30 കോടിരൂപയാണ് പോസ്റ്റല്‍ ബാങ്കിലൂടെ നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത്. വൃദ്ധരായവരെ സഹായിക്കാനായി വീടുകളിലെത്തി പണം കൈമാറുന്ന സംവിധാനമാണ് ഇന്ത്യാ പോസ്റ്റിനെ ജനകീയമാക്കിയത്.
ഗ്രാമീണ മേഖലയിലടക്കം 2.48 കോടി വ്യക്തിഗത അക്കൗണ്ടുകളിലൂടെ 30,800 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിലേയ്‌ക്ക് നിക്ഷേപമായി വന്നത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലാളുകള്‍ ഇന്ത്യാ പോസ്റ്റ് ബാങ്കിന്റെ ഭാഗമായത്. 2018 സെപ്തംബര്‍ ഒന്നിനാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്താകമാനം 1,54,000 പോസ്‌റ്റോഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1,39,000 എണ്ണവും ഗ്രാമീണ മേഖലയിലാണ്.
















Comments