മുംബൈ: കൊറോണ ലോക്ഡൗണിലെ ഇളവുകളനുസരിച്ച് മുംബൈ നഗരം ഇന്നുമുതല്‍ മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അണ്‍ലോക്-4-ാം ഘട്ടത്തിനാണ് മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ഇന്നുമുതല്‍ തീരുമാനം എടുത്തിരിക്കുന്നത്. ഗണേശ ചതുര്‍ത്ഥിയുടെ അവസാന ഘട്ടമായ വിഗ്രഹ നിമഞ്ജനം ഇന്നലെ പൂര്‍ണ്ണമായതോടെയാണ് അണ്‍ലോക്-4 ഇന്നുമുതലാക്കാന്‍ തീരുമാനിച്ചത്.
കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അണ്‍ലോക്-4 കേന്ദ്രനിര്‍ദ്ദേശ ങ്ങളനുസരിച്ചുള്ള ഇളവുകള്‍ തീരുമാനിച്ചാണ് നടപടി. പൊതു നിയന്ത്രണങ്ങള്‍ 30-ാം തീയതി വരെയാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
ഇളവുകള്‍ പ്രകാരം ജില്ലകള്‍ തമ്മിലുള്ള ചരക്കുനീക്കമാണ് ആദ്യം തുറന്നു കൊടുത്തിരിക്കുന്നത്. ഒപ്പം വിദേശരാജ്യങ്ങളുമായുള്ള തുറമുഖ ഇടപാടുകളും ഇനി സുഗമമായി നടക്കുമെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ അറിയിച്ചു. തീവണ്ടി ഗതാഗതത്തിലെ ദീര്‍ഘദൂര റിസര്‍വ്വേഷനും ഇന്നാരംഭിച്ചു. ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങ ളിലേയ്‌ക്കാണ് കൂടുതല്‍ തീവണ്ടികള്‍ ഓടുന്നത്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും മുഴുവന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനും ഇന്നുമുതല്‍ അനുമതി നല്‍കിയതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ 30 ശതമാനം പേരെ വച്ചും സര്‍ക്കാര്‍ ഓഫീസുകള്‍ എ, ബി കാറ്റഗറിയിലുള്ളവരെ വച്ചും പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Comments