ന്യൂയോര്‍ക്ക്: വനിതാ താരങ്ങളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിം ക്ലിസ്റ്റേഴ്‌സും പ്ലിസ്‌കോവയും പുറത്തായി. അതേ സമയം ജപ്പാന്റെ നവോമി ഒസാക്ക, കിറ്റോവ എന്നിവര്‍ മൂന്നാം റൗണ്ടിലേയ്‌ക്ക് കടന്നു. 21-ാം സീഡ് എകാതറീന അലക്‌സാന്ദ്രോവയാണ് ക്ലിസ്‌റ്റേഴ്‌സിന്റെ യു.എസ്.ഓപ്പണ്‍ തിരിച്ചുവരവിന് തടസ്സമായത്. 3-6, 7-5, 6-1നാണ് ക്ലിസ്റ്റേഴ്‌സ് കീഴടങ്ങി. 2012ല്‍ കളിക്കളം വിട്ട ക്ലിസ്റ്റേഴ്‌സ് മത്സരിക്കാനിറങ്ങുന്ന സുപ്രധാന ടൂര്‍ണ്ണമെന്റായിരുന്നു ഇത്തവണത്തെ യു.എസ്.ഓപ്പണ്‍.
നിലവിലെ ഒന്നാം സീഡ് കരോലീന പ്ലിസ്‌കോവ ഇന്നലെ നടന്ന മത്സരത്തില്‍ അട്ടിമറിയ്‌ക്കപ്പെട്ടു. 32-ാം സീഡ് കരോലീന ഗാര്‍ഷിയയാണ് പ്ലിസ്‌കോവയെ 6-1, 7-6ന് തകര്‍ത്തത്. സീഡഡ് താരങ്ങളില്‍ 11-ാമതായ റിബാകിനയെ അമേരിക്കയുടെ റോജേഴ്‌സും 7-5,6-1ന് അട്ടിമറിച്ചു. നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ ഗിയോര്‍ജിക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു. 6-1,6-2നാണ് നവോമി എതിരാളിയെ മറികടന്ന് മൂന്നാം റൗണ്ടിലെത്തിയിരിക്കുന്നത്.
















Comments