കൊറോണറി ഹാർട്ട് ഡിസീസ് എന്നറിയപ്പെടുന്ന ഹൃദ്രോഗമാണ് പലപ്പോഴും മുതിർന്ന വ്യക്തികളിൽ മരണകരണമാവുന്നത് . ഹൃദയത്തിലേക്കുള്ള രക്തധമനികൾ ആവശ്യത്തിനുള്ള പോഷകങ്ങളും ധാതുക്കളും ഓക്‌സിജനും ഹൃദയത്തിന് നൽകാതെ വരുമ്പോഴാണ് ഹൃദ്രോഗം ഉണ്ടാവുന്നത് . ഒരു വ്യക്തിയിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന പല ഘടകങ്ങൾ ഉണ്ട് എന്നാൽ അതിശയകരവും അപകടസാധ്യത ഏറിയതുമായ ഒരു കണ്ടെത്തലാണ് ഗവേഷകർ നടത്തിയിരിക്കുന്നത് : അകാല നര
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി നടത്തിയ പഠനമനുസരിച്ച്, 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലെ അമിതവണ്ണത്തേക്കാൾ കഷണ്ടിയും അകാലനരയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു . നേരത്തെ തന്നെ ഇന്ത്യയിലെ ശാസ്ത്രജ്ഞർ ചെറുപ്പക്കാരിൽ അതായത് പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കഷണ്ടിയും അകാലനരയും അഞ്ചു മടങ്ങു ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു .
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിലെ ഗവേഷകർ നാല്പത്തിരണ്ടിനും അറുപത്തിനാല് വയസ്സിനും മദ്ധ്യേ പ്രായമുള്ളവരുടെ ഇടയിൽ നടത്തിയ പഠനത്തിലാണ് , അകാല നര ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന്റെ ലക്ഷണമായി കണ്ടെത്തിയത് . എന്നാൽ അകാല നരയുണ്ടാവുന്നത് എല്ലായ്‌പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണം ആണ് എന്ന് ഇതർത്ഥമാക്കുന്നില്ല പകരം ഒരു സാധ്യത മാത്രമാണ് . സമ്മർദ്ദം , ഉത്കണ്ഠ , ജനിതക തകരാറുകൾ , പോഷകാഹാര കുറവ് , പുകവലി എന്നിവയും അകാല നരക്ക് കാരണമാവാം .
ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായമാനുസരിച്ചു ഹൃദ്രോഗം എല്ലായ്‌പോഴും കൃത്യമായ ലക്ഷണങ്ങൾ കാണിക്കണം എന്നില്ല . അതിനാൽ തന്നെ ഏതൊക്കെ ലക്ഷണങ്ങൾ അല്ലെങ്കിൽ അടയാളങ്ങൾ ആയിരിക്കും ഹൃദ്രോഗത്തിലേക്ക് നയിക്കാൻ സാധ്യത ഉള്ളത് എന്നറിഞ്ഞിരിക്കുന്നത് അപകട സാധ്യത കുറക്കുവാൻ ഉപകരിക്കും .
ഹൃദ്രോഗത്തിനുള്ള സാധ്യത ആയേക്കാവുന്ന തള്ളി കളയാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ
1 . നെഞ്ചിൽ ഉണ്ടാവുന്ന അസ്വസ്ഥത : ഹൃദയ സംബന്ധമായ അസുഖത്തിന്റെ ഏറ്റവും സാധാരണമായ അടയാളം
2 . ശ്വാസ തടസ്സം
3 . ക്രമരഹിതമായ ഹൃദയമിടിപ്പ്
4 . ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറുവേദന
5 . തലകറക്കം അല്ലെങ്കിൽ തളർച്ച അനുഭവപ്പെടുക
6 . ക്ഷീണം
7 . അമിതമായി വിയർക്കുക
8 . അമിതമായി കൂർക്കം വലിക്കുക
9 . തൊണ്ട അല്ലെങ്കിൽ താടിയെല്ലിന് വേദന അനുഭവപ്പെടുക
10 . വിട്ടുമാറാത്ത ചുമ
11 . ശരീരത്തിന്റെ ഇടതുവശത്ത് നിന്ന് പുറപ്പെടുന്ന വേദന
12 . വീർത്ത കാലുകൾ , പാദങ്ങൾ , കണങ്കാലുകൾ
13 . അമിതമായ മുടികൊഴിച്ചിൽ
പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ ഹൃദയസ്തംഭനം ഉണ്ടാവുന്നത് വരെ നമ്മൾ അറിയുക പോലുമില്ല . അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ നിങ്ങളിൽ അസ്വാഭാവികമായ രീതിയിൽ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടത് അനിവാര്യം തന്നെയാണ് . എന്നിരുന്നാലും ആരോഗ്യപരമായ ജീവിതരീതി എല്ലാത്തിൽ നിന്നും നമ്മളെ കാത്തുരക്ഷിക്കാൻ പര്യാപ്തമാണ് .
Comments