ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയത്തില്‍ ചൈന മുട്ടുമടക്കുന്നു.അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സമയം അനുവദിക്കണമെന്ന ആവശ്യമായി ചൈന രംഗത്തെത്തി. ഷാഹ്ഹായ് സന്ദര്‍ശനത്തിനായി മോസ്‌കോയിലെത്തിയ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനോടാണ് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ സമയം ചോദിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൈനയുടെ പ്രകോപനം തുടരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ കരസേന മേധാവി എംഎം നരവനെ നേരിട്ടെത്തി സഹാചര്യങ്ങള്‍ വിലയിരുത്തും. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപമുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്ക് മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം.
കഴിഞ്ഞ ദിവസം വ്യോമസേന മോധാവിയും ലഡാക്ക് അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു.
ചൈനയുടെ ചില ആക്രമണാത്മക നടപടികള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഏതു സാഹചര്യം നേരിടാനും ഇന്ത്യന്‍ സൈന്യം പ്രാപ്തരാണ്.കര,വ്യോമ, നാവിക സേനകള്‍ അതിര്‍ത്തികളിലെ ഭീഷണികളെ നേരിടാന്‍ പ്രാപ്തരാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.
Comments