കിട്ടുന്നതെല്ലാം വായിലിടുന്നത് ചെറിയ കുട്ടികളുടെ ഒരു ശീലമാണ്. നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കാവില്ല. അതിനാല്‍ മുതിര്‍ന്നവരുടെ ശ്രദ്ധ എപ്പോഴും അവരോടൊപ്പം വേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ മുട്ടിലിഴഞ്ഞു നടക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത് അതുകൊണ്ടു തന്നെ അവർ പോകുന്ന പരിസരം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ റബ്ബര്‍ കഷണങ്ങള്‍, പോപ്‌കോണ്‍, ഉണക്ക മുന്തിരി, നിലക്കടല തുടങ്ങിയവ നിലത്തു വീഴാതെ ശ്രദ്ധിക്കുക.
പ്രധാനമായും നാലിനും അഞ്ചിനും ഇടയിലുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതലായി ഇതു കണ്ടുവരുന്നത്. നമ്മള്‍ മൂക്കിലൂടെയും വായിലൂടെയും കൂടി ശ്വസിക്കുന്ന വായു കണ്ഠനാളത്തിലാണ് ആദ്യം എത്തുന്നത്. കണ്ഠനാളത്തിനുളളിലുളള കുറുനാക്കാണ് ഭക്ഷണത്തെയും ദ്രാവകങ്ങളെയും അന്നനാളം വഴി വയറ്റിലേക്കും വായുവിനെ ശ്വാസക്കുഴലുകള്‍ വഴി ശ്വാസകോശത്തിലേക്കും തിരിച്ചുവിടുന്നത്. നാലിനും അഞ്ചിനും ഇടയിൽ ല്‍ പ്രായമുള്ള കുട്ടികളുടെ എയര്‍വേയുടെ വലുപ്പം വളരെ കുറവാണ്. അതുകൊണ്ട് ചെറിയ സാധനങ്ങള്‍ കുട്ടകള്‍ വായിലിടുമ്പോള്‍ പെട്ടെന്ന് ശ്വാസക്കുഴലുകളില്‍ കുരുങ്ങി അപകടം സംഭവിക്കാനുളള സാധ്യതയും കൂടുതലാണ്.
ശക്തമായുളള ചുമ, ശ്വാസം എടുക്കാതിരിക്കുക, കണ്ണ് ചുവക്കുക, നാക്കു തള്ളുക തുടങ്ങിയവ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കുട്ടിയെ മടിയില്‍ കിടത്തി തല താഴ്‌ത്തി വച്ച് കണ്ഠത്തിനും തോളുകള്‍ക്കിടയിലുമുളള സ്ഥലത്ത് അഞ്ചു തവണ അടിക്കുക. ഉടനെ തന്നെ കുട്ടികളെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും വേണം. ചില സമയങ്ങളില്‍ അമ്മമാരുടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയും കുഞ്ഞുങ്ങള്‍ക്ക് മരണംവരെ സംഭവിച്ച കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഈ കാര്യത്തില്‍ മുതിര്‍ന്നവര്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
















Comments