ബീജിംഗ്: ചൈനാ കടലില്‍ സൈനിക നീക്കവും പരിശീലനവും വര്‍ദ്ധിപ്പിക്കാനുറച്ച് ചൈന. അമേരിക്കയുടെ നേതൃത്വത്തില്‍ പെസഫിക്കിലെ രാജ്യങ്ങള്‍ സൈനിക പ്രതിരോധം ശക്തമാക്കിയതിന് പിന്നാലെയാണ് ബിജിംഗ് അസ്വസ്ഥമായിരിക്കുന്നത്. വിവിധ നാവിക സേനാ വ്യൂഹങ്ങളുടെ പരിശീലനമാണ് തെക്കന്‍ ചൈനാ കടലില്‍ നടത്താന്‍ പോകുന്നത്.
ആദ്യ ഘട്ടം സൈനിക പരിശീലനം ബൊബായ് ഉള്‍ക്കടലിലും ഖ്വിന്‍ഹുവാഗ്‌ദോവിലുമാണ് നടക്കുന്നത്. മഞ്ഞക്കടലിലും ചൈന അഭ്യാസപ്രകടനം നടത്തും. കപ്പല്‍ ചാലുകളിലൂടെയുള്ള മറ്റെല്ലാ കപ്പലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തായ് വാന്റെ തീരത്തിനടുത്ത് സ്ഥിരമായി ചൈന നടത്തിയിരുന്ന പരിശീലനം ഇത്തവണ അമേരിക്കയുടെ സാന്നിദ്ധ്യം കാരണം മുടങ്ങിയതിന് ബദലായാണ് പുതിയ നീക്കം.
Comments