ഓരോ ദിവസവും രോഗങ്ങൾ വർധിച്ചു വരുമ്പോൾ കൊതുക്, ഈച്ച എന്നിവയിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നാണ് നമ്മൾ ആലോചിക്കുന്നത് . കൊതുകുകളെ തുരത്താൻ നമ്മൾ കോയിലുകൾ , ദ്രാവകങ്ങൾ തുടങ്ങിയവ നിരന്തരം ഉപയോഗിക്കുന്നു . എന്നാൽ ഇവയെല്ലാം തന്നെ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയവയാണ് . ഇവ മനുഷ്യരിൽ ശ്വാസം തടസ്സം പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുകയും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്നു .
മലേറിയ , ഡെങ്കി പനി തുടങ്ങിയ മാരകമായ അസുഖങ്ങൾ പരത്തുന്നത് കൊതുകുകളാണ് കൂടാതെ കൊതുക് കടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും ചൊറിച്ചിലും , കൊതുകുകൾ ഉണ്ടാക്കുന്ന മൂളലും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.
ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ കൊതുകു നിവരാണികൾ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില എളുപ്പ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കാം .
സൂര്യപ്രകാശം ഉള്ള സമയത്തിനേക്കാൾ കൂടുതലായി കൊതുകുകളുടെ ശല്യം മൂർച്ഛിക്കുന്നത് സന്ധ്യ സമയത്താണ് . സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന വേളയിൽ തന്നെ ജനലുകളും വാതിലുകളും അടക്കാൻ ശ്രദ്ധിക്കുക . ഇത് കൊതുകുകൾ ഒരു പരിധി വരെ വീടിനുള്ളിൽ കടക്കാതെ നോക്കാം .
കൊതുകുകൾ പെരുകാൻ ഇടയാക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക . വീടിനുള്ളിൽ ചെടികൾ വെച്ചിട്ടുണ്ടെങ്കിൽ , വെള്ളം കെട്ടി നിൽക്കാതെ പാത്രങ്ങൾ ഉണക്കി സൂക്ഷിക്കുക . കൂടാതെ വേണ്ടാത്ത സാധനങ്ങൾ സൂക്ഷിച്ചു വെക്കുന്ന പ്രദേശവും സ്ഥലവും എല്ലാം ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയാക്കി വെക്കുക . വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടി കിടക്കാതെ നോക്കുക ഒപ്പം തന്നെ ചെടിച്ചട്ടികൾ ഇടയ്‌ക്കിടയ്‌ക്ക് ഒന്ന് മാറ്റി വെച്ച് , അവ ഇരിക്കുന്ന പ്രദേശം വൃത്തിയാക്കുന്നതും കൊതുകുകൾ പെരുകുന്നത് ഒരു പരിധി വരെ തടയാൻ സഹായകമാകും .
വീടിനുള്ളിൽ കൊതുക് ശല്യം ഒഴിവാക്കാൻ കഴിയുന്ന ജമന്തി , തുളസി , ഇഞ്ചിപ്പുല്ല് , പുതിന തുടങ്ങിയവ വെക്കുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും . ഇവ പുറപ്പെടുവിക്കുന്ന ഗന്ധം കൊതുകുകളെ തുരത്താൻ കഴിയുന്നവയാണ് .
നാരങ്ങയുടെ മണം നല്ലൊരു കൊതുക് നിവാരണി ആണ് . നാരങ്ങ രണ്ടായി പകുത്ത് അതിൽ ഗ്രാമ്പൂ തിരുകി മുറികൾക്കുള്ളിൽ വെച്ചാൽ കൊതുകുകൾ അടുക്കില്ല . വെളുത്തുള്ളി ചതച്ചിട്ട തിളപ്പിച്ച വെള്ളം മുറിക്കുള്ളിൽ തളിക്കുന്നതും കൊതുകിനെ അകറ്റി നിർത്തും .
രാസവസ്തുക്കൾ അടങ്ങിയ കൊതുക് നിവാരണികൾ ഉപയോഗിക്കുന്നതിന് പകരം ഈ വിദ്യകൾ ഒന്ന് പ്രയോഗിച്ചു നോക്കുന്നത് നല്ലതായിരിക്കും .
















Comments