“കാര്യം കഴിഞ്ഞാൽ പിന്നെ കറിവേപ്പില പോലെ വലിച്ചെറിയും”……എങ്കിലേ ‘കറിവേപ്പില’ അത്ര നിസ്സാരക്കാരനല്ല ഇങ്ങനെ വലിച്ചെറിയാൻ. കറിവേപ്പിലയില്ലാത്ത കറികള്‍ക്ക് രുചി കുറയുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് പിന്നെ എടുത്തുകളയുകയാണ് മിക്കവരുടെയും പതിവ്. എന്നാല്‍ വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ കേട്ടാല്‍ മനസിലാകും ഇവൻ ആള് കേമനാണെന്ന്.
മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം ഗുണം ചെയ്യുന്ന കറിവേപ്പില മുടികൊഴിച്ചിലിനും സൗന്ദര്യ സംരക്ഷണത്തിനും ഭക്ഷണത്തിന് രുചികൂട്ടാനുമെല്ലാം മുന്നില്‍ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഭക്ഷണത്തോടൊപ്പം കറിവേപ്പിലയും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കറിവേപ്പിലയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ…?
- കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു.
- വായ്‌നാറ്റം അകറ്റാന്‍ എല്ലാ ദിവസവും ഒന്നോ രണ്ടോ കറിവേപ്പില വെറുതേ വായിലിട്ട് അഞ്ച് മിനിട്ട് ചവയ്‌ക്കുക. ശേഷം വായ നന്നായി കഴുകാം.
- അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു.
- ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും.
- മനംപുരട്ടല്‍, ഛര്‍ദി എന്നിവ മാറാന്‍ കുറച്ച് കറിവേപ്പില നന്നായി ഉണക്കിപൊടിച്ചതില്‍ നെയ് ചേര്‍ത്ത് കഴിക്കാം.
- ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
- കറിവേപ്പില ചേര്‍ത്തരച്ച ചട്ണി ചപ്പാത്തിക്കും റൊട്ടിക്കുമൊപ്പം നല്ല കോമ്പിനേഷനാണ്.
- വായിലെ അള്‍സര്‍ പലര്‍ക്കും പ്രശ്‌നമാണ്. ഇവ വേഗം ഉണങ്ങാന്‍ ഉണക്കിപ്പൊടിച്ച കറിവേപ്പില തേനില്‍ ചാലിച്ച് പുരട്ടിയാല്‍ മതി.
- പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
- കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശക്തി നല്ലതാണ്. ഒന്നോ രണ്ടോ ഇലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ചെറു ചൂടില്‍ കുടിക്കുന്നതാണ് നല്ലത്.
- ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്‌ക്കാനും കറിവേപ്പിലയുടെ ഉപയോഗം സഹായിക്കുന്നു.
- കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
Comments