നെയ്പീതോ: ഹിമാലയന്‍ അതിര്‍ത്തിയിലെ രാജ്യങ്ങളെ വറുതിയിലാക്കുന്ന ചൈനയുടെ തന്ത്രത്തില്‍ ജാഗ്രതയോടെ മ്യാൻമർ. അതിര്‍ത്തിയിലൂടെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിയിലാണ് മ്യാൻമർ ഭരണകൂടം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പാകിസ്താനിലൂടെ അതിവേഗ ഹൈവേ വരെ പണിത് ചൈന നടത്തുന്ന കടന്നുകയറ്റവും നേപ്പാളിലും ഇന്ത്യന്‍ അതിര്‍ത്തിയിലും ചൈന നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളുമാണ് മ്യാന്‍മറിനെ മാറ്റിചിന്തിപ്പിക്കുന്നത്.
വ്യാപാര മേഖല ശക്തമാക്കണമെന്ന ഉദ്ദേശ്യമല്ല ചൈനയുടേതെന്ന ആശങ്ക മ്യാന്‍മാര്‍ ഉയര്‍ത്തിക്കഴിഞ്ഞു. പടിഞ്ഞാറ് കടല്‍ മേഖല വരെ ചൈന പാകിസ്താനിലൂടെ എത്തിയി രുക്കുകയാണ്. അതുപോലെ കിഴക്ക് ഹിമാലയത്തിനപ്പുറം കടല്‍ മേഖലയിലേയ്‌ക്ക് അതിര്‍ത്തിയില്‍ ഒരു ബെല്‍റ്റ് പോലുള്ള റോഡാണ് ചൈനയുടെ പദ്ധതി. എന്നാല്‍ എല്ലായിടത്തും ചൈനയുടെ സൈനിക നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്ന തിരിച്ചറി വാണ് മ്യാന്‍മറിനെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. 38 പദ്ധതികളാണ് ചൈന മ്യാന്‍മറുമായി ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണമല്ലാത്ത പദ്ധതികളില്‍ നിന്നും പിന്മാറുമെന്നാണ് മ്യാന്‍മര്‍ പുതുതായി അറിയിച്ചിരിക്കുന്നത്.
















Comments