കാബൂള്‍: അഫ്ഗാനിസ്താനില്‍ വിവാഹ സംഘത്തിന് നേരെ ഭീകരാക്രമണം. വിവാഹ ചടങ്ങുകള്‍ നടക്കുന്നിടത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കിലെ ബോംബാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേറ്റുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ ഖോഷ്ത് പ്രവിശ്യയിലാണ് അക്രമം നടന്നത്.ഒരു സംഘടനയും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
താലിബാനുമായി സമാധാന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും അക്രമം തുടരുകയാണെന്ന് ഭരണകൂടം ആരോപിച്ചു. കഴിഞ്ഞ ദിവസം അഫ്ഗാന് വൈസ്പ്രസിഡന്റിന് നേരെ നടന്ന ആക്രമണത്തില്‍ തലനാരിഴയ്ക്കാണ് അമറുള്ള സലാ രക്ഷപെട്ടത്.
സമാധാന ശ്രമങ്ങളുടെ ഭാഗമായി 5000 താലിബാന് ഭീകരരെ അഫ്ഗാന് ജയില്‍ മോചിതരാ ക്കിയിരുന്നു. പകരമായി അഫ്ഗാന് സൈനികരേയും താലിബാന് മോചിപ്പിച്ചിരുന്നു.ഒരു ഇടവേളയ്ക്ക് ശേഷമാണ് വിവാഹ സംഘത്തിന് നേരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹസംഘത്തിന് നേരയുള്ള ആക്രമണം കാബൂളില്‍ നടന്നിരുന്നു. പൊതു സമൂഹത്തിന് നേരെയുള്ള ആക്രമണം ആശുപത്രികള്‍ക്ക് നേരെ നടന്നിരുന്നു.
Comments