മുംബൈ: നടി കങ്കണാ റണാവത് മഹാരാഷ്ട്രാ ഗവര്‍ണറെ കാണും.നാളെയാണ് കങ്കണയ്ക്ക് മഹാരാഷ്ടാ ഗവര്‍ണര്‍ ഭഗത് സിംഗ് ഖോഷിയാരി കൂടിക്കാഴ്ചയ്ക്കായി അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെയെടുത്ത നടപടികളെക്കുറിച്ചുള്ള പരാതിയും മുംബൈ സിനിമാ ലോകത്തിലെ അരക്ഷിതാവസ്ഥയും ചൂണ്ടിക്കാണി ക്കുമെന്നാണ് സൂചന.
ശിവസേനയുമായി സുശാന്ത് വിഷയത്തിലുണ്ടായ അകല്‍ച്ച പ്രാദേശികവാദമാക്കി അക്രമണങ്ങളിലേയ്ക്ക് നയിക്കുകയാണെന്ന് കങ്കണ കുറ്റപ്പെടുത്തി. തന്റെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും ഏതെങ്കിലും ഒരു പ്രദേശത്തെ മോശമാക്കാനല്ല മറിച്ച് അനീതി തുറന്നുകാട്ടാനാണെന്നും കങ്കണ തുടക്കം മുതല്‍ പറഞ്ഞിരുന്നു.
കങ്കണ മഹാരാഷ്ട്രയെ പാകിസ്താനുമായി ഉപമിച്ചെന്ന പേരുപറഞ്ഞാണ് ശിവസേന പ്രാദേശിക വിവാദത്തിന് തിരികൊളുത്തിയത്. എന്നാല്‍ സുശാന്ത് വിഷയത്തില്‍ കോടതി ശിവസേനാ സര്‍ക്കാറിനേയും മുംബൈ പോലീസിനേയും പ്രതിക്കൂട്ടിലാക്കിയതോടെ കങ്കണയോടുള്ള ശത്രുത കൂടുകയാണുണ്ടായത്. ഹിമാചലിലായിരുന്ന കങ്കണയുടെ മുംബൈയിലെ ആസ്ഥാനത്തിനെതിരെ നിര്‍മ്മാണ കുറ്റം ചുമത്തുകയും ഒറ്റ ദിവസത്തെ ഇടവേളയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയുമാണ് ശിവസേന പ്രതികാരം തീര്‍ത്തത്. പ്രശ്നം നിലവില്‍ മുംബൈ ഹൈക്കോടതിയ്ക്ക് മുമ്പാകെയാണുള്ളത്.
Comments