ഭാരതത്തിനു അഭിമാനമായ ലോക സുന്ദരികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ഭാരതത്തിനു അഭിമാനമായ ലോക സുന്ദരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:27 pm IST
FacebookTwitterWhatsAppTelegram

1951 ൽ ബ്രിട്ടീഷ് വംശജനായ എറിക് മോർലി രൂപകൽപന ചെയ്ത ഏറ്റവും പഴയ അന്താരാഷ്‌ട്ര സൗന്ദര്യമത്സരമാണ് മിസ് വേൾഡ്.

മിസ്സ് വേൾഡ്, മിസ്സ് യൂണിവേഴ്സ്, മിസ് എർത്ത്, മിസ് ഇന്റർനാഷണൽ എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ നാല് സൗന്ദര്യ മത്സരങ്ങൾ . മിസ് വേൾഡ് സൗന്ദര്യ മത്സരങ്ങളിൽ കിരീടം ചൂടിഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ സുന്ദരികൾ ഇവരൊക്കെയാണ്

1 . റീത്ത ഫാരിയ

1943 ൽ മുംബൈയിൽ ജനിച്ച റീത്ത ഫാരിയ 1966 ൽ മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്. മത്സരത്തിൽ വിജയിച്ചതിന് ശേഷം റീത്തയ്‌ക്ക് നിരവധി ചലച്ചിത്രലോകത്തേക്ക് ഓഫറുകൾ ലഭിച്ചുവെങ്കിലും മെഡിക്കൽ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് അവർ തീരുമാനിച്ചത് . മുംബൈയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം കിംഗ്സ് കോളേജ് ആശുപത്രിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി ലണ്ടനിലേക്ക് പോയി. ഭർത്താവ് ഡേവിഡ് പവലിനൊപ്പം ഡബ്ലിനിലാണ് റീത്ത ഫാരിയ ഇപ്പോൾ താമസിക്കുന്നത്.

2 . ഐശ്വര്യ റായ്

28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 1994 ൽ ഐശ്വര്യ റായ് മിസ്സ് വേൾഡ് കിരീടമണിഞ്ഞതോടെ ഇന്ത്യ വീണ്ടും സൗന്ദര്യ മത്സരവേദികളിൽ ശ്രദ്ധേയമാകാൻ തുടങ്ങി . മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അവർ 1994 ലെ മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കിരീടം നേടുകയായിരുന്നു . കോളേജ് പഠനകാലത്തു തൊട്ടു തന്നെ മോഡലിംഗ് രംഗത്ത് ചുവട് വെയ്പുകൾ നടത്തിയ ഐശ്വര്യ റായ് , മിസ് വേൾഡ് കിരീടം നേടിയതോട് കൂടി ചലച്ചിത്രലോകത്തേക്ക് കടക്കുകയായിരുന്നു .മണിരത്നത്തിന്റെ 1997 ലെ തമിഴ് ചിത്രമായ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ചലച്ചിത്രലോകത്തേക്കു അരങ്ങേറ്റം കുറിച്ചത്.

3 . ഡയാന ഹെയ്ഡൻ

ഹൈദരാബാദിൽ നിന്നുള്ള ഡയാന ഹെയ്ഡൻ 1997 ൽ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തിനുശേഷം നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും , 2003 ൽ തെഹ്‌സീബ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു .

4 . യുക്ത മുഖി

ബാംഗ്ലൂരിൽ ജനിച്ച യുക്ത മുഖി ആണ് 1999 ൽ നടന്ന മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചതും വിജയം കൈവരിച്ചതും .

5 . പ്രിയങ്ക ചോപ്ര

ഒരു വർഷത്തിനുശേഷം, 2000 ൽ പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി കിരീടമണിഞ്ഞതോടെ ഇന്ത്യ വീണ്ടും ശ്രദ്ധാകേന്ദ്രമായി . വിജയത്തിന് ശേഷം നിരവധി ചലച്ചിത്ര ഓഫറുകൾ ലഭിക്കുകയും പ്രിയങ്ക 2003 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

6 . മാനുഷി ചില്ലാർ

പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് കിരീടം ചൂടി പതിനേഴ് വർഷങ്ങൾക്ക് ശേഷം 2017 ൽ ഹരിയാനയിൽ നിന്നുള്ള മാനുഷി ചില്ലാർ വീണ്ടും മിസ് വേൾഡ് കിരീടം ചൂടി ഭാരതത്തിന് അഭിമാന നേട്ടം കരസ്ഥമാക്കി .

Tags: miss world
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies