കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂജാ ചടങ്ങുകളിലൂടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനൊരുങ്ങി മമതാ ബാനര്‍ജി. കഴിഞ്ഞ വര്‍ഷം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏറെ ഏതിര്‍പ്പു വിളിച്ചുവരുത്തിയ മമത ഇത്തവണ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ദിനംപ്രതി 3000 പേര്‍ക്ക് കൊറോണ ബാധിക്കുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ദുര്‍ഗ്ഗാപൂജ മഹാരാഷ്‌ട്രയിലെ ഗണേശ പൂജാ നിയന്ത്രണങ്ങള്‍ക്ക് സമാനമായി തീരുമാനിക്കപ്പെടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
മഹാരാഷ്‌ട്രയില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളെല്ലാം വീടുകളിലേയ്‌ക്ക് മാറ്റുകയും സമൂഹപൂജകള്‍ പരിമിതപ്പെടുത്തുകയുമാണ് ചെയ്തത്. എന്നാല്‍ ഇതുവരെ പശ്ചിമബംഗാ ളിലെവിടേയും നിയന്ത്രണങ്ങള്‍ വരാന്‍പോകുന്നതായുള്ള സൂചനകളൊന്നും നിലവിലില്ല. 2800 ദുര്‍ഗ്ഗാപൂജാ സമിതികളാണ് കഴിഞ്ഞവര്‍ഷം നിയന്ത്രണങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ചത്.
സംസ്ഥാന തലത്തിലെ ദുര്‍ഗ്ഗാപൂജാ ഉപദേശക സമിതികളുമായുള്ള യോഗത്തിന് ശേഷം വിശദമായ പത്രസമ്മേളനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചി രിക്കുന്നത്. ഈ മാസം 25-ാം തീയതിയാണ് യോഗം നടക്കുക. ദുര്‍ഗ്ഗാപൂജ-നവരാത്രി ഒക്ടോബര്‍ 17 നാണ് ആരംഭിക്കുന്നത്. പന്തലുകള്‍ പരമാവധി തുറസ്സായ സ്ഥലത്തായിരിക്കണമെന്നും അടച്ചുകെട്ടിയുള്ള നിര്‍മ്മിതി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. പരമാവധി വായു സഞ്ചാരം നിലവിലെ സാഹചര്യത്തില്‍ നല്ലതാണെന്നാണ് അറിയിച്ചിരിക്കുന്നത്.
















Comments