ലക്നൗ : പ്രണയത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ കടുത്ത നീക്കങ്ങളുമായി യോഗി സർക്കാർ . സംസ്ഥാനത്ത് നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ചന്വേഷിക്കാൻ കാൺപൂർ പോലീസിന്റെ നേതൃത്വത്തിൽ എട്ട് അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരേ ജില്ലയിൽ നിന്ന് 11 ലൗ ജിഹാദ് കേസുകൾ പുറത്തുവന്നതിനെ തുടർന്നാണിത് .
നിർബന്ധിത മതപരിവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു സംഘടനകൾ യോഗി ആദിത്യനാഥിനും , ഐ ജി മോഹിത് അഗർവാളിനും പരാതി നൽകിയിരുന്നു . തുടർന്നാണ് പുതിയ നീക്കം . ഇത്തരത്തിൽ ‘ലവ് ജിഹാദ്’ സംഭവങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ , എന്നതും അന്വേഷിക്കും .
ഇതിനുപുറമെ, ‘ലവ് ജിഹാദ്’ റാക്കറ്റിന് ധനസഹായം നൽകുന്നതിൽ ഇസ്ലാമിക സംഘടനകളുടെ പങ്ക് അന്വേഷിക്കാനും എസ്.ഐ.ടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ലവ് ജിഹാദിൽ’ ഉൾപ്പെടുന്ന സംഘടനകൾക്ക് ധനസഹായം നൽകുന്നതിൽ ഇസ്ലാമിക സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു .
ആരോപണവിധേയമായ ‘ലവ് ജിഹാദ്’ കേസുകളിൽ വലിയൊരു വിഭാഗം പെൺകുട്ടികളും ഇതിൽ നിന്ന് ബംജ്രറംഗ ദളിന്റെ സഹായത്തോടെ രക്ഷപെട്ടിരുന്നു . ഇതിൽ ഉൾപ്പെട്ട യുവാക്കൾ വിദേശത്ത് നിന്ന് സാമ്പത്തിക സഹായം തേടിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ എല്ലാ ‘ലവ് ജിഹാദ്’ കേസുകളുടെയും വിശദാംശങ്ങൾ എസ്‌ഐടി തേടുന്നുണ്ട്
Comments