ടോക്കിയോ: ജപ്പാന്റെ ഇടക്കാല പ്രധാനമന്ത്രിയായി യോഷിഹിതേ സുഗ തെരഞ്ഞെടുക്കപ്പെട്ടു. ആകെ മൂന്ന് പേര്‍ സ്ഥാനത്തിനായി മത്സരിച്ചതോടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടു പ്പിലേയ്‌ക്ക് നീങ്ങിയത്. അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ ഷിന്‍സോ ആബേയുടെ സഹപ്രവര്‍ത്തകനും ഉറ്റ അനുയായിയുമാണ് സുഗ. കൊറോണ പ്രതിസന്ധി മൂലം തകര്‍ന്നിരിക്കുന്ന രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന ദു്ഷ്‌ക്കരമായ ദൗത്യമാണ് സുഗയ്‌ക്ക് മുന്നിലുള്ളത്.
മുന്‍ പ്രധാനമന്ത്രി ആബേ മുന്നോട്ടുവച്ച നയങ്ങളെ മുറുകെപ്പിടിച്ച് തന്നെ നീങ്ങുമെന്നാണ് സുഗ പറഞ്ഞിരിക്കുന്നത്. ആബേനോമിക്‌സ് എന്ന് പേരിട്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരം നടപ്പാക്കിവരുന്നതിനിടെയാണ് കൊറോണ ആഗോള പ്രതിസന്ധി സൃഷ്ടിച്ചത്.
കാര്‍ഷിക കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്ന 71 കാരനായ സുഗ രാഷ്‌ട്രീയത്തിനപ്പുറം മികച്ച ഭരണകാര്യ വിദഗ്ധനായി തിളങ്ങിയ വ്യക്തിത്വമാണ്. ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി കീച്ചീ മിയാസാവേയ്‌ക്ക് ശേഷം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ നേതാവാണ് സുഗ.
Comments