ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി ധാരാളം കൊഴിയുകയും, പുതിയ മുടിയുടെ വളർച്ച ഇല്ലാതെയാവുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്നുണ്ട്. പാരമ്പര്യം, പ്രായം, പാരിസ്ഥിക മലിനീകരങ്ങൾ, പോഷകാഹാര കുറവ് തുടങ്ങിയവ മുടി കൊഴിച്ചിലിന്ന് ഒരു കാരണമാണ്. അതുകൊണ്ട് മുടിയുടെ ആരോഗ്യ സംരക്ഷണത്തിനായി ചില സൂപ്പർ ഫുഡ്സ് ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. അതിനായി ചീര, മുട്ട, മധുരക്കിഴങ്ങ്, ഫ്ലാക്സ് സീഡ്സ്, അവക്കാഡോ തുടങ്ങിയവ പതിവായി കഴിക്കുക.
വിറ്റമിൻ എ, വിറ്റമിൻ സി, അയൺ എന്നിവയാൽ സമ്പുഷ്ടമായ ചീര മുടിവളർച്ചയ്‌ക്ക് വളരെ നല്ലതാണ്. ധാരാളം പോഷകങ്ങളും മിനറൽസും അടങ്ങിയിരിക്കുന്ന ചീര ശരീരത്തിലെ സെബത്തിന്റെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ മോയ്സചറൈസിങ് എഫക്റ്റും ചീര പ്രദാനം ചെയുന്നു. അതുപോലെ മുടിവളർച്ചയ്‌ക്കാവശ്യമായ ബയോട്ടിനും പ്രോട്ടീനും നൽകുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. ഇത് മുടിയെ നന്നായി വളരാൻ സഹായിക്കുന്നതോടൊപ്പം മുടിക്ക് നല്ല മിനുസവും തിളക്കവുമുള്ളതാക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഗുണം ചെയ്യുന്ന ഒരാഹാരമാണ് മധുരക്കിഴങ്ങ്. മുടിക്ക് ആവശ്യമായ പോഷകഘടകങ്ങളും മോയ്സ്ചറൈസേഷനും നൽകുവാൻ മധുരക്കിഴങ്ങ് ഉത്തമമാണ്. അതുപോലെ മുടിവളർച്ചയ്‌ക്ക് സഹായിക്കുന്ന മറ്റൊന്നാണ് ഫ്ലാക്സ് സീഡ്സ്. ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റമിൻ ഇ എന്നിവയുടെ കലവറയാണ് ഫ്ലാക്സ് സീഡ്സ്. ഇതിന്റെ പോഷക ഗുണങ്ങൾ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അകറ്റാൻ ദിവസവും ഒരു അവക്കാഡോ ശീലമാക്കുന്നതും നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ച വേഗത്തിലാക്കുവാനും സഹായിക്കും.
Comments