ചെന്നൈ ; പ്രധാനമന്ത്രിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് . ‘ ബഹുമാനപ്പെട്ട പ്രിയ നരേന്ദ്ര മോദിജി , ഈ ദുഷ്‌കരമായ സമയങ്ങളിൽ നിങ്ങളിലെ കരുത്തനായ മനുഷ്യന് കൂടുതൽ കരുത്ത് നേരുന്നു. ജന്മദിനാശംസകൾ ‘ – രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
ജർമൻ ചാൻസലർ ആംഗല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങി പ്രമുഖ ലോകനേതാക്കളെല്ലാം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.
പ്രധാനമന്ത്രിയെ ആദ്യ പേരായ ‘നരേന്ദ്ര’യെന്നു വിളിച്ചാണ് ആംഗല മെർക്കൽ ആശംസകൾ അറിയിച്ചത്. കഴിഞ്ഞ വർഷം നടന്ന ഇന്തോ – ജർമൻ ഇന്റർ ഗവണ്മെന്റൽ കൺസൾട്ടേഷൻ യോഗത്തിന്റെ ഓർമകള്‍ക്കൂടിയാണ് അവർ പങ്കുവച്ചത്. ‘ഭാവിയിലേക്ക് എല്ലാവിധ ആശംസകളും – പ്രത്യേകിച്ച് ഈ അസാധാരണ സമയത്ത് ആരോഗ്യം, സന്തോഷം, സഫലീകരണം എന്നിവ ലഭിക്കട്ടേ’ – അവർ കുറിച്ചു.
Comments