ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമായി വിവാഹത്തെ കാണുന്നു. വിവാഹം എന്നത് രണ്ടു വ്യക്തികളുടെ മാത്രമല്ല രണ്ട് കുടുംബങ്ങളുടെ കൂടി ഒത്തുചേരലാണ്. ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ വിവാഹം നടന്നില്ലെങ്കില്‍ വീട്ടുകാര്‍ക്ക് വളരെ വിഷമമാണ്. എന്നാല്‍ ഇക്കാലത്ത് പൊതുവേ മിക്ക കുട്ടികള്‍ക്കും പ്രണയം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ട പുരുഷനെ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹം കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടി ആയതു കൊണ്ട് ഇതിന് കുടുംബങ്ങളുടെ സമ്മതവും ആശീര്‍വാദവും അത്യാവശ്യമാണ്.
അതിനാല്‍ നാം ഇഷ്ടപ്പെട്ട പുരുഷനെ അല്ലെങ്കില്‍ സ്ത്രീയെ സ്വന്തമാക്കുക അത്ര എളുപ്പമല്ല. അതിനായി നിത്യവും ശ്രീ കൃഷ്ണ രാധിക മന്ത്രം ദിവസം രണ്ടു പ്രാവശ്യം ആറു ദിവസം ചൊല്ലിയാല്‍ നമുക്ക് ഇഷ്ടപ്പെട്ട വിവാഹം സാധ്യമാകും. ഉമ മഹേശ്വര പൂജയും സ്വയംവരമന്ത്ര അര്‍ച്ചനയും നടത്തിയാല്‍ വളരെ വേഗം തന്നെ വിവാഹം നടക്കുകയും വിവാഹം നടക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും മാറുകയും ചെയ്യും. മനസ്സില്‍ ഇഷ്ടപ്പെടുന്ന പുരുഷനെ ലഭിക്കാനായി പെണ്‍കുട്ടികള്‍ തിങ്കളാഴ്ച വ്രതം എടുക്കുന്നത് ഏറെ ഉത്തമമാണ്.
ആറാഴ്ച തുടര്‍ച്ചയായി തിങ്കളാഴ്ച വ്രതം നോല്‍ക്കുകയാണെങ്കില്‍ ഫലം ഉറപ്പാണ്. പാര്‍വതി ദേവിയെ നിത്യവും നന്നായി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാമെന്നും വിശ്വാസമുണ്ട്. ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ ആല്‍ത്തറയെ മൂന്നു വട്ടം വലം വയ്ക്കുകയാണെങ്കില്‍ ആഗ്രഹിച്ച വിവാഹം നടക്കുന്നു. വിവാഹം വൈകുന്ന പെണ്‍കുട്ടികളുടെ വിവാഹം പെട്ടെന്ന് തന്നെ നടക്കാന്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന സപ്താഹങ്ങളില്‍ രുക്മിണീ സ്വയം വരത്തില് പങ്കെടുക്കുന്നത് നല്ലതാണ്. അവിടെ നിന്നും ലഭിക്കുന്ന പ്രസാദം കഴിക്കുന്നതും ഉത്തമമാണെന്നാണ് വിശ്വാസം.
Comments