രാമായണ കഥയുമായും ചരിത്രപരമായും ഏറെ ബന്ധപ്പട്ടു നില്‍ക്കുന്ന ഒന്നാണ് രാമസേതു പാലം. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിലാണ് രാമസേതു പാലം നിലനില്‍ക്കുന്നത്. അന്‍പത് കിലോ മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. ഇന്ത്യയ്‌ക്ക് പുറത്ത് ആഡംസ് ബ്രിഡ്ജ് എന്ന പേരില്‍ ഈ പാലം അറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം കാരണം പവിഴ പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് ഉണ്ടായിട്ടുളള തിട്ടയാണ് ഇത്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേയ്‌ക്കു പോകാനായി നിര്‍മ്മിച്ചതാണ് ഈ പാലമെന്നും, 1840 ല്‍ ഉണ്ടായ കൊടുങ്കാറ്റിനു മുന്‍പ് വരെ ഇത് കടലിനു മുകളില്‍ കാണാമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
രാമസേതുവുമായി സംബന്ധിച്ച് ഏറെ കാലമായി ഒരുപാട് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിട്ട മണല്‍ നിക്ഷേപിക്കപ്പെട്ട് ഉണ്ടായിട്ടുളളതാണെങ്കിലും അതിന് മുകളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ അങ്ങിനെ ഉണ്ടായിട്ടുള്ളതല്ല. ഏഴായിരം വര്‍ഷത്തെ പഴക്കമാണ് ഈ കല്ലുകള്‍ക്ക് ഉളളത് എന്നാല്‍ നാലായിരം വര്‍ഷത്തെ പഴക്കം മാത്രമേ മണല്‍ത്തിട്ടയ്‌ക്ക് ഉളളൂ എന്നാണ് കണ്ടെത്തല്‍. ത്രേതായുഗത്തിലാണ് ഈ പാലം നിര്‍മ്മിച്ചത് എന്നാണു വിശ്വാസം.
സീത ദേവിയെ രാവണന്റെ കൈയ്യില്‍ നിന്നും മോചിപ്പിക്കാനായി ശ്രീരാമനും ലക്ഷ്മണനും ശ്രീലങ്കയിലേയ്‌ക്ക് പോകുന്നതിനായി ഹനുമാന്റെ സഹായത്തോടെ നിര്‍മ്മിച്ച പാലമാണ് രാമ സേതു എന്നാണ് വിശ്വാസം. രാമായണത്തില്‍ സേതു ബന്ധനം എന്ന അധ്യായത്തില്‍ ഇതിനെ കുറിച്ചു പറയുന്നുണ്ട്. കൂടാതെ ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ വേണ്ടി ഈ പാലം ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു. സേതു സമുദ്രം പദ്ധതിയിലൂടെയാണ് ഈ പാലം കൂടുതല്‍ ജന ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് കനാലുകള്‍ സേതു സമുദ്രം പദ്ധതിയില്‍ ഉള്‍പ്പെടുന്നവയാണ്.
















Comments