അറിഞ്ഞിരിക്കാം ഇവര്‍ അപകടകാരികള്‍

Published by
Janam Web Desk

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എല്ലാം പേടിയാണ്. പല രൂപത്തിലും വലിപ്പത്തിലും വിഷം കൂടിയതും അല്ലാത്തതുമായ ഒരുപാട് ഇനം പാമ്പുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങോട്ട് പാമ്പുകളെ അങ്ങോട്ട് ഉപദ്രവിച്ചാല്‍ മാത്രമേ അവ തിരിച്ചു ഉപദ്രവിക്കുകയുള്ളൂ. ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ ചില പാമ്പുകളെ കുറിച്ച് അറിഞ്ഞിരിക്കാം.

ടൈഗര്‍ സ്‌നേക്ക്

ഏറ്റവും കൂടുതല്‍ വിഷമുള്ളതാണ് ടൈഗര്‍ സ്‌നേക്ക് .  ഇതിന്റെ വിഷം മനുഷ്യ ശരീരത്തില്‍ എത്തുന്ന നിമിഷം ബ്ലഡ് ആകെ കട്ട പിടിക്കുകയും ജീവന്‍ പോകാന്‍ കാരണമാകുകയും ചെയ്യുന്നു. പുലിയുടേത് പോലെയുള്ള ശരീരഘടയുളളതിനാലാണ് ഇവയെ ടൈഗര്‍ സ്‌നേക്ക് എന്ന് വിളിക്കുന്നത്. ഏകദേശം 1-1.5 മീറ്ററാണ് ഇതിന്റെ നീളം. ഓസ്ട്രേലിയയില്‍ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരിനം പാമ്പാണ് ടൈഗര്‍ സ്‌നേക്ക്.

ഇന്‍ലന്‍ഡ് തായ്പന്‍

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്. വളരെ അപകടകാരികളാണിവ. ലോകത്തില്‍ ഉഗ്രവിഷമുള്ള പാമ്പാണ് കണക്കാക്കപ്പെടുന്ന ഈ പാമ്പ് ഓസ്‌ട്രേലിയയിലാണ് കൂടുതലായി കാണപ്പെടുന്നത്. 1.7 മീറ്റര്‍ വരയാണ് നീളം. മൂന്നു തരത്തിലുളള വിഷം കൂടി ചേര്‍ന്നതാണ് ഇവയുടെ വിഷം.

റസ്സല്‍ വൈപ്പേഴ്സ്

ഇവയെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഇന്ത്യയിലാണ്. ചെയിന്‍ വൈപ്പേഴ്സ് എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. മഞ്ഞയും ടാനും ബ്രൗണുമടങ്ങിയ ശരീര ഘടനയാണ് ഇവയ്‌ക്കുള്ളത്. നമ്മുടെ ശരീരത്തില്‍ കടിച്ചു കഴിഞ്ഞാല്‍ കുറച്ചു കഴിഞ്ഞേ ഇവ വിടൂ. അതുകൊണ്ടു തന്നെ അത് കടിച്ച ഭാഗത്ത് നിന്നും ക്രമാതീതമായി ബ്ലീഡിങ് ഉണ്ടാകുകയും പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു.

രാജവെമ്പാല

ഇന്ത്യയില്‍ തന്നെ ഏറ്റവും വിഷം കൂടിയ പാമ്പ്. ഇവയുടെ കടിയേറ്റാല്‍ പെട്ടന്നു തന്നെ മരണം ഉറപ്പാണ്. കേരളത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. 3-4 മീറ്റര്‍ വരെയാണ് നീളം. ഒരു ആനയെ വരെ കൊല്ലാനുളള വിഷം ഇതില്‍ ഉണ്ട്. മനുഷ്യ വാസം ഉളള സ്ഥലങ്ങളി
ല്‍ ഇവയെ അധികം കാണാറില്ല

Share
Leave a Comment