ലണ്ടന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുമായി സമാധാനമാകാം എന്ന ചര്‍ച്ച ഒരു വശത്ത് നടത്തുന്ന ചൈന ടിബറ്റിനെ വരിഞ്ഞുമുറുക്കുന്നു. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗമാണ് തെളിവുകള്‍ മുന്നോട്ട് വച്ചത്. ടിബറ്റിലെ ഗ്രാമീണ ജനങ്ങളെ നിര്‍ബന്ധിത പരിശീലനം നല്‍കി അടിമപ്പണി ചെയ്യിക്കാനാണ് നീക്കം. ചൈനയുടെ പ്രസിഡന്റ് ഷീ ജിംഗ് പിംഗിന്റെ സൈനിക നയമാണ് ടിബറ്റിലും പ്രാവര്‍ത്തികമാക്കുന്നതെന്നാണ് സൂചന.
ചൈനയിലെ വ്യവസായ ശാലകളിലെല്ലാം തന്നെ തൊഴിലാളികളെ നിയമിച്ചത് നിര്‍ബന്ധിത പരിശീലനം നല്‍കിയിട്ടായിരുന്നു. അത്തരം തൊഴിലിടങ്ങളില്‍ ജീവക്കാര്‍ക്ക് യാതൊരു വിധ മാനുഷിക പരിഗണനയോ ആനുകൂല്യങ്ങളെ ലഭിക്കാത്ത അവസ്ഥയാണ്. ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട വിവിധ കാലഘട്ടത്തെ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് അന്വേഷണ ഏജന്‍സികള്‍ വിഷയം പുറത്തുകൊണ്ടുവന്നത്. 2016 മുതല്‍ 2020 വരെ യുള്ള കണക്കുകള്‍ ഭീതിജനകമാണെന്നാണ് റിപ്പോര്‍ട്ട്.
ടിബറ്റിലെ ഗ്രാമീണ ജനതയെ ചൈനയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് എത്തിച്ച് നിര്‍ബന്ധിതമായി വിവിധ ജോലികള്‍ ചെയ്യിക്കുകയാണ്. ഇതുവരെ അഞ്ചു ലക്ഷം ടിബറ്റന്‍ സമുഹത്തെ കഴിഞ്ഞ 7 മാസം കൊണ്ട് ചൈനയിലെത്തിച്ചു. ഇതില്‍ 50,000 പേര്‍ മാത്രമാണ് തിരികെ ടിബറ്റില്‍ എത്തി ജോലിചെയ്യുന്നത്. ടിബറ്റിലെ സമൂഹത്തിന്റെ സാംസ്‌ക്കാരികമായ അസ്ഥിത്വം ഇല്ലാതാക്കലാണ് ആത്യന്തികമായി ചൈന ഉദ്ദേശിക്കുന്നത്.
തടങ്കല്‍ പാളയങ്ങളിലൂള്ള ഉയിഗുര്‍ മുസ്ലീം ജനതയുടെ മറ്റൊരു അവസ്ഥയാണ് ടിബറ്റ് അനുഭവിക്കാന്‍ പോകുന്നതെന്നും അന്താരാഷ്‌ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ ആരോപണങ്ങളെ എതിര്‍ത്ത് ചൈനീസ് സൈന്യം രംഗത്തെത്തി. ചൈനയ്‌ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഉയരുന്ന മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ക്ക് വീണ്ടും ശക്തിപകരുന്നതാണ് ടിബറ്റിലെ വെളിപ്പെടുത്തലുകള്‍.
















Comments