കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രം ഒരു ശക്തിയുടേയും അധികാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം നേടാന്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എതിരായ നിലപാടാണ് രജപക്‌സെ എടുത്തിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥാനം കയ്യാളുന്ന രാജ്യം എന്ന നിലയില്‍ മേഖലയുടെ സമാധാനം കാത്തുസൂക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അവകാശം നേടാന്‍ ശ്രമിക്കുന്ന ഏതൊരു ശക്തിയേയും എതിര്‍ക്കും. മറ്റ് രാജ്യങ്ങളുടെ മേല്‍ ആധിപത്യം നേടാന്‍ ഒരു രാജ്യത്തിനും ഇന്ത്യന്‍ മഹാസമുദ്രം വഴി സാധിക്കാത്ത വിധം സംരക്ഷിക്കുമെന്നും രജപക്‌സെ വ്യക്തമാക്കി. എല്ലാവര്‍ക്കും കടല്‍ മേഖലയില്‍ സ്വതന്ത്രവും തുല്യവുമായ അവകാശം എന്നതാണ് ശ്രീലങ്കയുടെ നയം. ശ്രീലങ്കന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമാണ് ഗോതാബയ രജപക്‌സെ.
ലഡാക്കില്‍ ഇന്ത്യ ചൈനയ്‌ക്കെതിരെ എടുത്ത ശക്തമായ നിലപാട് ശ്രീലങ്കയെ സ്വാധീനിച്ചിരുന്നു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രിമാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിയത്. ചൈനയുടെ വിവിധ വ്യാപാര പ്രതിരോധ നയങ്ങളോട് മെല്ലെപ്പോക്കാണ് ശ്രീലങ്ക സ്വീകരിച്ചത്. തങ്ങളെ ഉപയോഗപ്പെടുത്തി ചൈന ഇന്ത്യയ്‌ക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യത വലിയ വെല്ലുവിളിയായാണ് ശ്രീലങ്ക വിലയിരുത്തിയത്. ഇന്ത്യന്‍ വിദേശനയത്തില്‍ മാല്‍ദീവ്‌സും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാറിയ സാഹചര്യത്തില്‍ ഏറ്റവും അടുത്ത അയല്‍രാജ്യമായ ഇന്ത്യയ്‌ക്കാണ് പ്രതിരോധ വ്യാപാര കാര്യത്തില്‍ പ്രഥമസ്ഥാനമാണെന്നും ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു.
















Comments