മലയാള സിനിമയിലെ പ്രശസ്ത താരമാണ് സുരേഷ് ഗോപി. ആരാധക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പം ചിത്രത്തില്‍ ഉളള രണ്ട് കുട്ടികളില്‍ ഒരാള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അത് മറ്റാരുമല്ല കുറച്ചു കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച സൗബിന്‍ ഷാഹിറാണ്.
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാതാവും അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്ന ബാബു ഷാഹിറിന്റെ മകനായ സൗബിന്‍ തന്റെ പിതാവ് ബാബു ഷാഹിര്‍ ഇന്‍ ഹരിഹര്‍ നഗറില്‍ വര്‍ക്ക് ചെയ്തിരുന്ന സമയം എടുത്ത ചിത്രമായിരുന്നു അത്. ഫാസിലിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യകാല ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷനിലെ സ്ഥിര സാന്നിധ്യമായിരുന്നു ബാബു ഷാഹിര്‍.
ഹിറ്റ് ചിത്രങ്ങളായ മണിച്ചിത്രത്താഴ്, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍നഗര്‍ എന്നിവയുടെ അണിയറയിലും ബാബു ഷാഹിര്‍ പ്രവര്‍ത്തിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, പ്രേമം എന്നീ സിനിമകളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് സൗബിന്‍ ഷാഹിര്‍. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ക്യാമയ്‌ക്കു പിറകില്‍ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സൗബിന്‍ ഷാഹിര്‍ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടിയെടുക്കുകയും പിന്നീട് നായകനാവുകയും ചെയ്തു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സൗബിനു ലഭിച്ചിട്ടുണ്ട്. തന്റേതായ ശൈലിയില്‍ പ്രേക്ഷക മനസ്സില്‍ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് സൗബിന്‍ ഷാഹിര്‍.
Comments