ഒരു കല്യാണം എന്നാൽ ഒരു ആഘോഷമാണ്. ആ ആഘോഷത്തിന് നല്ലരീതിയിൽ കാശുചിലവും ഉണ്ടാകും. അങ്ങനെയെങ്കിൽ കല്യാണമേ വേണ്ടായെന്ന് വെക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത ഇറക്കിയിരിക്കുകയാണ് ജപ്പാൻ. ജാപ്പനീസ് സർക്കാരിന്റെ പുത്തൻ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം.
സർക്കാർ കൊടുക്കുന്ന തുക അല്ലെ, എന്നാൽ പിന്നെ കുറച്ച് തുക ഉണ്ടാവുള്ളൂ എന്ന് ആണോ നിങ്ങൾ കരുതുന്നത്. കല്യാണ ചിലവ് എന്ന പേരിൽ ജാപ്പനീസ് സർക്കാർ നൽകുക 6,00,000 യെൻ ആണ്. അതായത് 4.20 ലക്ഷം രൂപ. ജപ്പാനിലെ യുവതലമുറ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കാത്തതിനാൽ ആണ് ജാപ്പനീസ് സർക്കാർ ഇത്തരത്തിലൊരു പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സൊസൈറ്റി സെക്യൂരിറ്റി റീസർച്ച് നടത്തിയ പഠന ഫലമായാണ് സർക്കാർ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.
രാജ്യത്തെ ജനനനിരക്ക് വളരെ കുറയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിന് കാരണം വൈകിയുള്ള വിവാഹങ്ങളും ജനങ്ങൾ അവിവിഹാതിരായി തുടരുന്നതും ആണെന്ന് അവർ മനസിലാക്കി. അങ്ങനെയെങ്കിൽ ജനങ്ങളുടെ വിവാഹത്തിന് മുൻകൈ എടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വരന്റെയും വധുവിന്റെയും പ്രായം 40ൽ താഴെ ആയിരിക്കണം എന്നതാണ് ആദ്യ നിബന്ധന. കൂടാതെ അവരുടെ ആകെ വരുമാനം 38 ലക്ഷത്തിൽ കുറവ് ആയിരിക്കണം. പ്രായം 35ൽ താഴെയും ആകെ വരുമാനം 33 ലക്ഷം രൂപയിൽ താഴെയും ആണെങ്കിൽ സർക്കാർ കല്യാണചിലവ് സഹായം 2.1 ലക്ഷം ആണ് ലഭിക്കുക. അടുത്ത വർഷം ഏപ്രിൽ മുതലാണ് പദ്ധതി ആരംഭിക്കുക.
2015 മുതലുള്ള കണക്കനുസരിച്ച് ആവശ്യത്തിന് പണം ഇല്ലാത്തതിനാൽ 25 മുതൽ 34 വയസ് പ്രായമുള്ള 29.1 ശതമാനം പുരുഷന്മാരും 17.8 ശതമാനം സ്ത്രീകളും കല്യാണം കഴിച്ചിട്ടില്ല. സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം അടുത്ത വർഷം മുതൽ വിവാഹങ്ങളുടെ എണ്ണം കൂടുമെന്നും ഇത് ജനനനിരക്ക് വർധിക്കാൻ ഇടയാക്കുമെന്നും സർക്കാർ കരുതുന്നു.
Comments