വരാണസി: ഉത്തര്‍പ്രദേശിലെ വരാണസി നഗരം വൈദ്യുതി വിതരണ ശൃംഖലയില്‍ അത്യാധുനിക രൂപം കൈവരിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ വൈദ്യുതി മേഖലാ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി വരാണസി ഡിസ്‌കോം ഇനി പ്രവര്‍ത്തനം സ്വകാര്യ മേഖലയ്‌ക്ക് കൈമാറും.
പൊതുമേഖലയില്‍ പൂര്‍വ്വഞ്ചല്‍ വിദ്യുത് നിഗം ലിമിറ്റഡ് അഥവാ വരാണസി ഡിസ്‌കോം എന്ന പൊതു മേഖലാ സ്ഥാപനമാണ് നഗര വികസന പദ്ധതിയെ സ്വകാര്യ മേഖലയിലേയ്‌ക്ക് കൈമാറുന്നത്. നഗരത്തിന്റെ മുഖഛായ മാറ്റുന്നതിന്റെ ഭാഗമായി വൈദ്യുതി വിതരണ രീതികളും അറ്റകുറ്റപണികളുമടക്കം എല്ലാം സ്വകാര്യ കമ്പനി നിര്‍വ്വഹിക്കും. വരാണ സിയിലെ പൊതുസമൂഹത്തിന് വരാന്‍ പോകുന്ന മാറ്റം നല്ല ബോധ്യമുണ്ടെന്നും സേവന രംഗത്ത് ഗുണാത്മകമായ മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോകസഭാ മണ്ഡലമാണ് വരാണസി.
സ്വകാര്യ വല്‍ക്കരണത്തിലൂടെ നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍, അതിന്റെ നടത്തിപ്പു രീതികളടക്കം വെബ് സൈറ്റില്‍ പൊതുജനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചു.
Comments