ലഖ്‌നൗ: ദീപാവലി ആഘോഷത്തെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമാക്കാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍. രാം കീ പൈഡീ എന്ന സരയൂ നദിക്കരയിലാകെ ദീപാലംകൃതമാക്കിയ അതേ രീതിയില്‍ ഇത്തവണയും ഒരുക്കങ്ങള്‍ നടത്തുമെന്നാണ് ആദിത്യനാഥ് പറയുന്നത്. എന്നാല്‍ കൊറോണ നിയന്ത്രണമുള്ളതിനാല്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ സംവിധാനത്തിലൂടെ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നും ഉത്തര്‍പ്രദേശ് ഭരണകൂടം അറിയിച്ചു,
ലക്ഷദീപക്കാഴ്ചയൊരുക്കിയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നേ 2019ല്‍ അയോദ്ധ്യയെ സുന്ദരമാക്കിയത്. സരയൂ നദിക്കരയും പടവുകളും സമീപത്തെ ക്ഷേത്രങ്ങളും വീടുകളും സ്ഥാപനങ്ങളുമെല്ലാം ദീപ പ്രഭയാല്‍ നിറച്ചിരുന്നു. ഇത്തവണയും അയോദ്ധ്യാ ദീപോത്സവം പൊതുജനപങ്കാളിത്തമില്ലെങ്കിലും അതിഗംഭീരമാക്കുമെന്ന് അയോദ്ധ്യാ മേയര്‍ ഋഷികേശ് ഉപാദ്ധ്യായ പറഞ്ഞു. എല്ലാവര്‍ക്കും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം . ഇതോടൊപ്പം അയോദ്ധ്യാ രാംലീല ആഘോഷം ലക്ഷ്മണ്‍ ഝൂലയില്‍ ഒക്ടോബര്‍ 17-25 വരെയാണ് രാംലീല നടക്കുകയെന്നും മേയര്‍ അറിയിച്ചു.
















Comments