ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ മരവിപ്പ് മാറി ഇന്ത്യന്‍ ആഭ്യന്തര വിമാനസർവ്വീസുകൾ സജീവമാകുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസത്തെ ലോക്ഡൗൺ ക്ഷീണ തീർക്കുന്ന രീതിയിലാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാക്കുന്ന വർദ്ധനവ്. ഒരു കോടി യാത്രക്കാരെന്ന നിര്‍ണ്ണായക ഘട്ടം ഇന്ത്യന്‍ വിമാനസർവ്വിസുകൾ പിന്നിട്ടുകഴിഞ്ഞു. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വ്യോമമേഖലയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണവും വിശദവിവരങ്ങളും പുറത്തുവിട്ടത്.
കൊറോണ വ്യാപനസയമയത്തെ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മെയ് മാസത്തില്‍ വന്ദേഭാരത് മിഷന്‍ പ്രവർത്തന സജ്ജമായിരുന്നു. അതിനു ശേഷമാണ് ആഭ്യന്തര വിമാന സേവനങ്ങളും ചലിച്ചു തുടങ്ങിയത്. വിദേശത്തേയ്‌ക്ക് യാത്രനടത്തി യവരുടെ എണ്ണം 18 ലക്ഷം കടന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു.
ആത്മനിര്‍ഭര്‍ ഭാരതിന്റെ എല്ലാ മുന്നേറ്റങ്ങള്‍ക്കും ഇത്തരം പരിശ്രമങ്ങള്‍ ശക്തിപകരുമെന്നും ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പുരി പറഞ്ഞു. ആകെ 1,08,210 വിമാന സര്‍വ്വീസുകളാണ് മെയ് 25 മുതല്‍ ഈ മാസം വരെ നടന്നിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 33 ശതമാനത്തില്‍ കൂട്ടാന്‍ പാടില്ലെന്ന നിയന്ത്രണം നിലനില്‍ക്കേ ഇത്രയധികം സേവനം നടത്തിയതും അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.
















Comments