രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടിയാൽ വിശപ്പും, ക്ഷീണവും സ്വാഭാവികമാണ്. അമിതമായ ദാഹം, ശരീരഭാരം കുറയൽ പോലുള്ള ശാരീരികാസ്വസ്ഥതകളും ഇതിന്റെ ഭാഗമാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളവരെയാണ് പ്രമേഹ രോഗികൾ എന്ന് പറയുന്നത്. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നതുമാത്രമാണ് ഇതിനൊരു പോംവഴി. അതിനായി ഭക്ഷണ ശൈലിയിൽ നല്ലവണ്ണം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹം പിടിപെട്ടാൽ കഴിക്കാവുന്ന ചില പഴവർഗ്ഗങ്ങളാണ് ആപ്പിൾ, ഓറഞ്ച്, നെല്ലിക്ക, സ്‌ട്രൊബെറി, പേരയ്‌ക്ക, അവക്കാഡോ തുടങ്ങിയവ.
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നൊരു ചൊല്ലുണ്ട്. ആപ്പിളിൽ ചെറിയ മധുരമുണ്ടെങ്കിലും പ്രമേഹ രോഗികൾക്ക് ആപ്പിൾ കഴിക്കാം. ഫൈബർ അടങ്ങിയിട്ടുള്ള ആപ്പിൾ പ്രമേഹത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുള്ള മറ്റൊരു പഴവർഗ്ഗമാണ് ഓറഞ്ച്. ആസിഡ് അംശമുള്ള ഓറഞ്ചും പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഒരു പഴമാണ് നെല്ലിക്ക. പ്രമേഹ രോഗികളെല്ലാം സ്ഥിരമായി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
സ്ട്രോബെറി, ബ്ലാക്ബെറി പോലുള്ള പഴങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്നവയാണ്. ഫൈബറും, ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുള്ള ഓറഞ്ചും പ്രമേഹ രോഗികൾക്ക് ഭക്ഷണ ശൈലിയുടെ ഒരു ഭാഗമാക്കാം. വീട്ടുമുറ്റത്തു നിന്നുള്ള പേരയ്‌ക്കയും പ്രമേഹത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് ദിവസവും ഓരോ പേരയ്‌ക്കയും ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന മറ്റൊരു പഴമാണ് അവക്കാഡോ. ഇത്തരം പഴവർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹം മൂലം ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ കുറയ്‌ക്കാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.
Comments