സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍

Published by
Janam Web Desk

 

റിയാദ് : സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ മാതൃകയായി.
ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ റിയാദ് ബ്ലഡ്‌ ബാങ്ക് കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചുകൊണ്ട് റിയാദ് അവന്യൂ മാള്‍ മുറബ്ബ (ലുലു ഹൈപ്പര്‍) ല്‍ ആണ് രക്തദാന ചടങ്ങ് സംഘടിപ്പിച്ചത്. ഇരുന്നൂറില്‍ പരം ആളുകള്‍ ആണ് രക്തധാന ക്യാമ്പില്‍ എത്തി രക്തം നല്‍കി.

സെന്‍ട്രല്‍ ബ്ലഡ്‌ ബാങ്ക് ഹെഡ് മുഹമ്മദ്‌ അല്‍ മുതൈരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജിഎംഎഫ് പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്രം അധ്യക്ഷത വഹിച്ചു. റാഫി പാങ്ങോട് , ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Share
Leave a Comment