റിയാദ് : 40 വയസ്സിനു മുകളിൽ ഉള്ളവർക്കും സൗദിയിൽ സെക്കന്റ് ഡോസ് കൊറോണ വാക്സിൻ നൽകി തുടങ്ങിയതായി ആരോഗമന്ത്രാലയം അറിയിച്ചു. സെഹതി ആപ്പ് വഴി അപ്പോയ്ന്റ്മെന്റ് എടുക്കാൻ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1173 പുതിയ കൊറോണ കേസുകളും, 13 മരണങ്ങളും, 1389 രോഗമുക്തിയും ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 492785 ആയും, മരണങ്ങൾ 7876 ആയും രോഗമുക്തി 472939 ആയും ഉയർന്നു.
നിലവിൽ 11970 സജീവ കേസുകളുള്ളതിൽ 1348 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments