ഇന്നത്തെ ഇന്ത്യ ഇതാണെന്ന് പാകിസ്താൻ ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിവസം 2016 സെപ്റ്റംബർ 28 . അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആ സർജ്ജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും പ്രതികാരമായിരുന്നു . ഈ മണ്ണിൽ ചിന്തിയ 17 സൈനികരുടെ രക്തത്തിനു ഇന്ത്യ പക വീട്ടിയപ്പോൾ കൊല്ലപ്പെട്ടത് 45 ഭീകരരും.
1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാകിസ്താനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.
സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമുക്ക് നഷ്ടമായത്.
സർജിക്കൽ സ്ട്രൈക്ക്’ എന്ന ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. ഉറി ആക്രമണം ഇന്ത്യ മറക്കില്ലെന്നും , ഭീകരവാദത്തിനു മുന്നില്‍ ഭാരതം മുട്ടുമടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും ആവശ്യമെങ്കിൽ അവർക്കു നേരെ സൈനിക നടപടി ഉൾപ്പെടെയുള്ള തിരിച്ചടിയെക്കുറിച്ച് ആലോചിക്കാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.
പാകിസ്താന്റെ പങ്ക് തെളിഞ്ഞതോടെ തിരിച്ചടിക്കു തീരുമാനം. . മിന്നലാക്രമണത്തിനു തയാറെടുക്കാൻ തീരുമാനം. ഇതിനായി 20 അംഗ കമാൻഡോ സംഘത്തെ തയ്യാറാക്കി.
മിന്നലാക്രമണത്തിന് എൻഎസ്എയുടെ അനുമതി ലഭിച്ചു . അതിർത്തിക്കപ്പുറം ഭീകരരുടെ താവളങ്ങൾ തിരിച്ചറിഞ്ഞു. സഹായത്തിനായി അധീന കശ്മീരിലെ രണ്ടു ഗ്രാമീണരും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലുള്ള രണ്ട് ഇന്ത്യൻ ചാരന്മാരും .
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലും പാക്ക് സേനയുടെ പിന്തുണയിലും പ്രവർത്തിക്കുന്ന നാല് ലോഞ്ച് പാഡുകളില്‍നിന്നു സുരക്ഷിത അകലത്തിൽ ഇന്ത്യൻ കമാൻഡോ സംഘം മി–17 ഹെലികോപ്റ്ററുകളിൽ വന്നിറങ്ങി. പാക് വ്യോമമേഖല ലംഘിക്കാതെ, എന്നാൽ നിയന്ത്രണരേഖ കടന്നുള്ള ആക്രമണമായിരുന്നു ലക്ഷ്യം
കണ്ണിൽ കാണുന്ന മുഴുവൻപേരെയും കൊലപ്പെടുത്താനായിരുന്നു സംഘാംഗങ്ങൾക്കു നൽകിയിരുന്ന നിർദേശം. അർധരാത്രിയോടെ ഭീകരരുടെ നാലു കേന്ദ്രങ്ങളിലും ഒരേസമയം ആക്രമണം. താവളത്തിനു സമീപത്തെ കാവൽക്കാരെ സ്നൈപർമാർ വെടിവച്ചിട്ടു. ശേഷിച്ച ഭീകരർക്കു നേരെ കമാൻഡോ സംഘത്തിന്റെ കനത്ത മിന്നലാക്രമണം. വാഹനങ്ങളും ആയുധപ്പുരകളും തകർത്തു.
കമാൻഡോ ഓപറേഷന്റെ ലൈവ് ദൃശ്യങ്ങൾ ന്യൂഡൽഹിയിൽ ‘കമാൻഡ് സെന്ററി’ലിരുന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡിജിഎംഒയും ഇന്റലിജൻസ് തലവന്മാരും എൻടിആർഒ തലവനും വിവിധ സേനാതലവന്മാരും കണ്ടു. ഏഴ് ‘ലോഞ്ച് പാഡുകള്‍’ തകർത്തു, 45 ഭീകരരെ കൊലപ്പെടുത്തി.സെപ്റ്റംബർ28ന് അർധരാത്രി ആരംഭിച്ച് 29നു രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ വിജയമായി. പാകിസ്താന് മുന്നിൽ ഇന്ത്യയിലെ ചുണക്കുട്ടികൾ രാജ്യത്തിന്റെ അഭിമാനം വാനോള ഉയർത്തിയ ശേഷം തിരികെ എത്തി .
അന്ന് മറ്റൊന്നു കൂടി സംഭവിച്ചിട്ടുണ്ടാകണം . ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി ചുമതയേൽക്കും മുൻപ് മുൻ ഭരണാധികാരിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞ വാക്കുകൾ ഒന്നു കൂടി പാകിസ്താന്റെ മനസ്സിലേയ്‌ക്ക് ഇന്ത്യ എത്തിച്ചു . ‘ നമ്മൾ ഒരു ബോംബിട്ടാൽ ഇന്ത്യ തിരിച്ചിടുന്നത് 20 ബോംബുകളായിരിക്കും ‘ അതെ അതിനുള്ള ചങ്കുറപ്പ് ഇന്ന് ഇന്ത്യയ്‌ക്കുണ്ട്.
Comments