ഇത് ചങ്കുറപ്പുള്ള ഇന്ത്യ ; പാക് നെഞ്ചിൽ ഇന്ത്യ നടത്തിയ സംഹാരം, ഉറി സർജ്ജിക്കൽ സ്ട്രൈക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് ചങ്കുറപ്പുള്ള ഇന്ത്യ ; പാക് നെഞ്ചിൽ ഇന്ത്യ നടത്തിയ സംഹാരം, ഉറി സർജ്ജിക്കൽ സ്ട്രൈക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 11:25 am IST
FacebookTwitterWhatsAppTelegram

ഇന്നത്തെ ഇന്ത്യ ഇതാണെന്ന് പാകിസ്താൻ ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിവസം 2016 സെപ്റ്റംബർ 28 . അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആ സർജ്ജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും പ്രതികാരമായിരുന്നു . ഈ മണ്ണിൽ ചിന്തിയ 17 സൈനികരുടെ രക്തത്തിനു ഇന്ത്യ പക വീട്ടിയപ്പോൾ കൊല്ലപ്പെട്ടത് 45 ഭീകരരും.

1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാകിസ്താനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമുക്ക് നഷ്ടമായത്.

സർജിക്കൽ സ്ട്രൈക്ക്’ എന്ന ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. ഉറി ആക്രമണം ഇന്ത്യ മറക്കില്ലെന്നും , ഭീകരവാദത്തിനു മുന്നില്‍ ഭാരതം മുട്ടുമടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും ആവശ്യമെങ്കിൽ അവർക്കു നേരെ സൈനിക നടപടി ഉൾപ്പെടെയുള്ള തിരിച്ചടിയെക്കുറിച്ച് ആലോചിക്കാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.

പാകിസ്താന്റെ പങ്ക് തെളിഞ്ഞതോടെ തിരിച്ചടിക്കു തീരുമാനം. . മിന്നലാക്രമണത്തിനു തയാറെടുക്കാൻ തീരുമാനം. ഇതിനായി 20 അംഗ കമാൻഡോ സംഘത്തെ തയ്യാറാക്കി.

മിന്നലാക്രമണത്തിന് എൻഎസ്എയുടെ അനുമതി ലഭിച്ചു . അതിർത്തിക്കപ്പുറം ഭീകരരുടെ താവളങ്ങൾ തിരിച്ചറിഞ്ഞു. സഹായത്തിനായി അധീന കശ്മീരിലെ രണ്ടു ഗ്രാമീണരും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലുള്ള രണ്ട് ഇന്ത്യൻ ചാരന്മാരും .

പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലും പാക്ക് സേനയുടെ പിന്തുണയിലും പ്രവർത്തിക്കുന്ന നാല് ലോഞ്ച് പാഡുകളില്‍നിന്നു സുരക്ഷിത അകലത്തിൽ ഇന്ത്യൻ കമാൻഡോ സംഘം മി–17 ഹെലികോപ്റ്ററുകളിൽ വന്നിറങ്ങി. പാക് വ്യോമമേഖല ലംഘിക്കാതെ, എന്നാൽ നിയന്ത്രണരേഖ കടന്നുള്ള ആക്രമണമായിരുന്നു ലക്ഷ്യം

കണ്ണിൽ കാണുന്ന മുഴുവൻപേരെയും കൊലപ്പെടുത്താനായിരുന്നു സംഘാംഗങ്ങൾക്കു നൽകിയിരുന്ന നിർദേശം. അർധരാത്രിയോടെ ഭീകരരുടെ നാലു കേന്ദ്രങ്ങളിലും ഒരേസമയം ആക്രമണം. താവളത്തിനു സമീപത്തെ കാവൽക്കാരെ സ്നൈപർമാർ വെടിവച്ചിട്ടു. ശേഷിച്ച ഭീകരർക്കു നേരെ കമാൻഡോ സംഘത്തിന്റെ കനത്ത മിന്നലാക്രമണം. വാഹനങ്ങളും ആയുധപ്പുരകളും തകർത്തു.

കമാൻഡോ ഓപറേഷന്റെ ലൈവ് ദൃശ്യങ്ങൾ ന്യൂഡൽഹിയിൽ ‘കമാൻഡ് സെന്ററി’ലിരുന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡിജിഎംഒയും ഇന്റലിജൻസ് തലവന്മാരും എൻടിആർഒ തലവനും വിവിധ സേനാതലവന്മാരും കണ്ടു. ഏഴ് ‘ലോഞ്ച് പാഡുകള്‍’ തകർത്തു, 45 ഭീകരരെ കൊലപ്പെടുത്തി.സെപ്റ്റംബർ28ന് അർധരാത്രി ആരംഭിച്ച് 29നു രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ വിജയമായി. പാകിസ്താന് മുന്നിൽ ഇന്ത്യയിലെ ചുണക്കുട്ടികൾ രാജ്യത്തിന്റെ അഭിമാനം വാനോള ഉയർത്തിയ ശേഷം തിരികെ എത്തി .

അന്ന് മറ്റൊന്നു കൂടി സംഭവിച്ചിട്ടുണ്ടാകണം . ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി ചുമതയേൽക്കും മുൻപ് മുൻ ഭരണാധികാരിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞ വാക്കുകൾ ഒന്നു കൂടി പാകിസ്താന്റെ മനസ്സിലേയ്‌ക്ക് ഇന്ത്യ എത്തിച്ചു . ‘ നമ്മൾ ഒരു ബോംബിട്ടാൽ ഇന്ത്യ തിരിച്ചിടുന്നത് 20 ബോംബുകളായിരിക്കും ‘ അതെ അതിനുള്ള ചങ്കുറപ്പ് ഇന്ന് ഇന്ത്യയ്‌ക്കുണ്ട്.

 

 

Tags: URI
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies