കാഠ്മണ്ഡു: നേപ്പാളിലെ മേഖലകള്‍ ചൈന വളഞ്ഞുപിടിക്കുന്നതില്‍ വന്‍ പ്രതിഷേധം. ചൈനയുടെ നയതന്ത്ര കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്. നേപ്പാളിലെ വടക്കന്‍ മേഖലകളില്‍ ചൈന കയ്യേറി അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെയാണ് നേപ്പാള്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. നേപ്പാളിലെ ഹുമലാ ജില്ലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ പ്രദേശിക വികാരം ശക്തമാണെങ്കിലും ശര്‍മ്മ ഒലി കണ്ണടക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.
‘ ചൈനയ്‌ക്ക് നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട യാതൊരു കാര്യവുമില്ല. ഗ്രാമങ്ങളടക്കം ചൈന കയ്യേറുകയാണ്. ഭരണപരമായ നയനിര്‍മ്മാണ കാര്യത്തിലും ചൈനയുടെ കൈകടത്തല്‍ ബോദ്ധ്യപ്പെടുകയാണ്. എട്ടു അനധികൃത കെട്ടിടങ്ങളാണ് ഹുമലാ ജില്ലയില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നതെന്നും സംഘടനകള്‍ ആരോപിക്കുന്നു.
ഇതിനിടെ പ്രദേശിക ഭരണകൂടം വളരെ വ്യക്തമായി ആരോപിക്കുന്ന ചൈനയുടെ കടന്നുകയറ്റം നേപ്പാള്‍ വിദേശകാര്യവകുപ്പ് തള്ളിയിരിക്കുകയാണ്. നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്റാണ് ചൈനയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
‘സ്വന്തം അതിര്‍ത്തിയിലേക്ക് ചൈന മടങ്ങിയേ പറ്റൂ’ ബാനറുകളുയര്‍ത്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. നേപ്പാളി കോൺഗ്രസ്സ് പാര്‍ട്ടി ഒലിയുടെ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈന അനുകൂല നയം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് വീണ്ടും കുറ്റപ്പെടുത്തി.
















Comments