വളർത്തുമൃഗ പ്രേമികളെ ആനന്ദത്തിലാഴ്‌ത്തി സൗദി അറേബ്യയിലെ ആദ്യത്തെ ഡോഗ് കഫെ പ്രവർത്തനം തുടങ്ങി

Published by
Janam Web Desk

 

റിയാദ് : വളർത്തുമൃഗ പ്രേമികളെ ആനന്ദത്തിലാഴ്‌ത്തി സൗദി അറേബ്യയിലെ ആദ്യത്തെ ഡോഗ് കഫെ പ്രവർത്തനം തുടങ്ങി. രാജ്യത്തെ തീരദേശ നഗരമായ ഖോബറിൽ ആണ് ബാർക്കിംഗ് ലോട്ട് എന്ന പേരിലുള്ള പുതിയ കഫേ ആരംഭിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ നായ ഉടമകൾക്ക് ഇപ്പോൾ അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കൊപ്പം പുതിയ കഫേയിൽ ഇനി ഒരു കപ്പ് കാപ്പി ആസ്വദിക്കാം.

ചെറുപ്പക്കാരും യുവതികളും എല്ലാത്തരം നായ്‌ക്കളുമായി കഫേയിൽ ഒത്തുകൂടുന്നു.
ചില വളർത്തുമൃഗങ്ങൾ കളിയുമായി ചുറ്റിക്കറങ്ങുമ്പോൾ മറ്റുള്ളവർ ഉടമസ്ഥരുടെ മടിയിൽ ഇരിക്കും,
കഫെ നൽകുന്ന സേവനങ്ങളുടെ ഭാഗമായി നായ്‌ക്കളെ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്

പൂച്ചകളിൽ നിന്ന് വ്യത്യസ്തമായി
നായ്‌ക്കളെ അശുദ്ധ മൃഗങ്ങളായി കണക്കാക്കിയിരുന്നതിനാൽ സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിൽ നായകളെ നിരോധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ബാർക്കിംഗ് ലോട്ട് വളർത്തുമൃഗങ്ങളെ വീടിന് പുറത്ത് കൊണ്ടുപോകാൻ ഉള്ള ഒരു സ്ഥലം എന്ന നിലയിൽ മൃഗസ്നേഹികൾക്ക് ഏറെ
സന്തോഷം നൽകുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ “വിഷൻ 2030” പദ്ധതിയുടെ ഭാഗമായി അതിവേഗം ആധുനികവത്കരിക്കപ്പെടുന്ന രാജ്യത്ത് ഉണ്ടാകുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.

Share
Leave a Comment