ലണ്ടന്‍: കരബാവോ ഈ.എഫ്.എല്‍ കപ്പില്‍ ലിവര്‍പൂളിനെ ക്വാര്‍ട്ടറില്‍ ഞെട്ടിച്ച് ആഴ്‌സണല്‍. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫലം തീരുമാനിച്ചത്. 5-4നാണ് ആഴ്‌സണല്‍ ലിവര്‍പൂളിനെ വീഴ്‌ത്തിയത്.
കളിയുലടനീളം മുന്‍തൂക്കം ലിവര്‍പൂളിനായിരുന്നെങ്കിലും ഗോളടിക്കാന്‍ സാധിച്ചില്ല. മികച്ച സേവുകളുമായി ആഴ്‌സണല്‍ ഗോളി ബെര്‍ണാഡോ ലെനോ നിറഞ്ഞാടിയതാണ് ലിവര്‍പൂളിന് വിനയായത്. ലിവര്‍പൂളിന്റെ ഡിയാഗോ ജോട്ടയേയും മാര്‍ക്കോ ഗൂജിക്കിന്റേയും പെനാല്‍റ്റി ഷോട്ടുകള്‍ തടഞ്ഞതാണ് ആഴ്‌സണലിന്റെ ജയത്തിന് വഴിയൊരുക്കിയത്. 44-ാം മിനിറ്റിലാണ് ഡിയാഗോയുടെ പെനാല്‍റ്റി ലെനോ അതിസാഹസികമായി തട്ടിയകറ്റിയത്.
















Comments